കുവൈറ്റിൽ നടന്ന ജിസിസി മന്ത്രിതല കൗൺസിലിന്റെ 164-ാമത് സെഷനിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി അംബാസഡർ ഖാലിദ് യൂസിഫ് അൽ ജലാഹ്മ പങ്കെടുത്തു.കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യ അധ്യക്ഷത വഹിച്ച സെഷനിൽ ജിസിസി വിദേശകാര്യ മന്ത്രിമാർ, ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി എന്നിവരുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. ജിസിസിയും അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലെ ചർച്ചകളിലെ പുരോഗതിയും സൗഹൃദ രാജ്യങ്ങളുമായുള്ള സംയുക്ത മന്ത്രിതല യോഗങ്ങളും അവലോകനം ചെയ്യുകയും,ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, സാധാരണക്കാരെ സംരക്ഷിക്കുക, മാനുഷിക സഹായം നൽകുക, ദ്വിരാഷ്ട്ര പരിഹാരത്തിനും മേഖലയിലെ നീതിയുക്തവും സമഗ്രവുമായ സമാധാനത്തിനും പിന്തുണ നൽകുക എന്നിവയ്ക്കൊപ്പം പ്രാദേശിക സംഭവവികാസങ്ങളും കൗൺസിൽ ചർച്ച ചെയ്തു.