കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവ്വം, അടിസ്ഥാനമാക്കി ഐ.സി.എഫ്. പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഇന്റർനാഷനൽ തലത്തിൽ സംഘടിപ്പിക്കുന്ന . ബുക്ക് ടെസ്റ്റ് രജിസ്ട്രേഷൻ ആരംഭിച്ചു.മെയ് 20 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഐ.സി.എഫ്. റീജിയൻ കേന്ദ്രങ്ങളിൽ നടക്കുന്ന ബുക് ടെസ്റ്റിൽ വിജയികളാവുന്നവർക്ക് റീജിയൻ തലത്തിലും നാഷനൽ തലത്തിലും സമ്മാനങ്ങൾ വിതരണം ചെയ്യും.
ബുക്ക് ടെസ്റ്റിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് https://forms.gle/JGmb9R34pbzBND7c8 എന്ന ഗൂഗിൾ ഫോം വഴി പേര് രജിസ്റ്റർ ചെയ്യുന്നതിനും പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ടെന്ന് ഐ.സി.എഫ്. പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഭാരവാഹികൾ അറിയിച്ചു വിശദവിവരങ്ങൾക്ക് 3349 2088 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.