കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബ് രൂപീകൃതമായതിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കേരള യുണൈറ്റഡ് FC ചാംപ്യൻസ് കപ്പ് ആൻഡ് മാസ്റ്റേഴ്സ് കപ്പിലെ, അമേച്ചർ കാറ്റഗറിയിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളും, വെറ്ററൻസ് കാറ്റഗറിയിലെ സെമി ഫൈനൽ മത്സരങ്ങളും ശനിയാഴ്ച 8 മണിമുതൽ സിഞ്ചിലെ അൽ അഹ്ലി ഫുട്ബാൾ ഗ്രൗണ്ടിൽ വച്ച് നടക്കും.
8 മണിക്ക് നടക്കുന്ന വെറ്ററൻസ് ക്യാറ്റഗറിയിലെ ആദ്യ സെമി ഫൈനലിൽ ആതിഥേയരായ കേരള യുണൈറ്റഡ്, മലബാർ FC യെ നേരിടും, രണ്ടാം സെമി ഫൈനലിൽ സോക്കർ ഗാർഡിൻസ് FC യും സ്കൈ വീൽ ഫിക് യും തമ്മിൽ നടക്കും.തുടർന്ന് നടക്കുന്ന അമേച്ചർ കാറ്റഗറിയിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ സെൻട്രൽ FC vs ആര്യൻസ് FC , അദ്ലിയ FC vs GSB FC, സല്ലാഖ് FC vs യൂത്ത് ഇന്ത്യ FC , ഫ്ളീറ്റ്ലൈൻ FC vs ബഹ്റൈൻ പ്രതിഭ FC,മാസ്റ്റേഴ്സ് കപ്പിലെ ഫൈനലും, ചാമ്പ്യൻസ് കപ്പിലെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങളും 08/06 ഞായറാഴ്ച 8.30 മുതൽ ആരംഭിക്കും.