പ്രവാസി മലയാളികൾക്ക് വേണ്ടി സുന്നീ ഔഖാഫിന് കീഴിൽ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ ആയിരക്കണക്കിന് പേർ പങ്കെടുത്തു.
അതിരാവിലെ മുതൽ ഈദ് ഗാഹിലേക്ക് തക്ബീർ ധ്വനികളുമായി ജനങ്ങളുടെ ഒഴുക്കായിരുന്നു. മലയാളി സമൂഹത്തിന് വേണ്ടി വർഷങ്ങളായി തുടര്‍ന്നു വരുന്ന ഈദ്ഗാഹില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങളും ബാച്ചിലേഴ്സും പെരുന്നാള്‍ സന്തോഷങ്ങള്‍ കൈമാറാനെത്തി. പണ്ഡിതനും പ്രഭാഷകനുമായ സഈദ് റമദാൻ നദ് വി പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. ഇബ് റാഹീം നബിയുടെയും കുടുംബത്തിൻ്റെയും ത്യാഗനിര്‍ഭരവും ആവേശോജ്ജ്വലവുമായ ജീവിതമാണ് ബലിപെരുന്നാളില്‍ വിശ്വാസികൾ അനുസ്മരിക്കുന്നതെന്നും ആ മാതൃക പിന്തുടര്ന്ന് ജീവിക്കാന്‍ കടപ്പെട്ടവരാണ് ഇസ്ലാമിക സമൂഹമെന്നും അദ്ദേഹം തൻ്റെ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു. ജീവിതത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതൊക്കെയും ദൈവിക മാര്‍ഗത്തില്‍ സമർപ്പിക്കാൻ അദ്ദേഹം സന്നദ്ധനായി. ആ സമര്‍പ്പണ മനസ്സിൻ്റെ അടിസ്ഥാനത്തിലാണ് അല്ലാഹുവിന്റെ കൂട്ടുകാരന് എന്ന പ്രത്യേക പദവി ഇബ്രാഹിം നബിക്ക് ലഭിച്ചത്. വിവിധ പരീക്ഷണങ്ങളെ ക്ഷമയോടെ നേരിട്ട ഇബ്രാഹീം നബി ആദർശ വഴിയിൽ മുസ്ലിം സമുദായത്തിൻ്റെ പിതാവാണ്. ജീവിതത്തിൽ ഉണ്ടാകുന്ന ഏത് പരീക്ഷണത്തെയും നേരിടാനുള്ള ആവേശമാണ് അദ്ദേഹത്തിൻ്റെ ജീവിതത്തിൽ നിന്നും പകർന്ന് കിട്ടുന്നത്.
സ്വന്തം നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെടുകയും വീടുകൾ തകർക്കപ്പെടുകയും ചെയ്യുന്ന സമകാലീന അവസ്ഥ ഒരു പക്ഷേ പുതിയ കാലത്തെ വീരേതിഹാസ നായകരെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിച്ചേക്കാം. പരീക്ഷണങ്ങളെ പൂർണമായ അർഥത്തിൽ പൂർത്തീകരിച്ചപ്പോഴാണ് ഇബ്രാഹീം നബിയെ ലോകജനതക്ക് നേതാവായി ദൈവം തിരഞ്ഞെടുക്കുന്നത്. ഏത് തരം പ്രതിസന്ധികളും പരീക്ഷണങ്ങളും താൽക്കാലികമാണെന്നും അവയെ മറികടക്കാൻ വിശ്വാസ ദാർഢ്യത കൊണ്ട് സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ ആക്റ്റിങ് പ്രസിഡൻ്റ് സമീർ ഹസൻ, വൈസ് പ്രസിഡന്റ് ജമാൽ നദ്വി, ഈദ് ഗാഹ് ജനറൽ കൺവീനർ ജാസിർ പി.പി, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ജുനൈദ്, ജൈസൽ ശരീഫ്, എ.എം ഷാനവാസ്, അബ്ദുൽ മജീദ് തണൽ, യൂനുസ് രാജ്, നജാഹ്, അബ്ദുൽ ഹഖ്, മൂസ കെ.ഹസൻ, സാജിർ ഇരിക്കൂർ, റിസ്വാൻ, അൽത്താഫ്, സിറാജ് എം. എച്ച്, സിറാജ് ഇരിങ്ങൽ, ഫായിസ്, അനീസ്, തംജീദ്, റിയാസ്, അൻസാർ, സജീബ്, നബീൽ, അസ്ലം, സലീൽ, സഫീർ, ഹാസിൻ , തസ്നീം, റാഷിക്, സിയാദ്, മുഹമ്മദ് ഷാജി, അ് മദ് റഫീഖ്, മെഹ്റ മൊയ്തീൻ, ഷൈമില നൗഫൽ , സഈദ റഫീഖ്, സുബൈദ മുഹമ്മദ് അലി, മുഹമ്മദ് ഷാജി, മൂസ കെ ഹസൻ, അബ്ദു ശ്ശരീഫ്, സുഹൈൽ റഫീഖ്, മൂഹമ്മദ് മുഹ് യുദ്ദീൻ, അബ്ദുറഊഫ് തുടങ്ങിയവർ ഈദ് ഗാഹ് ഒരുക്കങ്ങൾക്ക് നേതൃത്വം നല്കി.