മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷത്തിന് “പാട്ടുഹോളിക് ” എന്ന പേരിൽ പ്രശസ്തനായ യുവ ഗായകൻ മുഹമ്മദ് ഇസ്മായിൽ ബഹ്റൈനിലെത്തി.ഇന്ത്യൻ ക്ലബ്ബിൽ ഈദ് രണ്ടാം ദിവസം ശനിയാഴ്ച ഏഴു മണിക്ക് സ്റ്റാർ വിഷൻ ബാനറിൽ നടത്തുന്ന വിവിധ കലാപരിപാടികളോട് കൂടിയ എം ജെ പി എ ആഘോഷ പരിപാടികളിലെ മുഖ്യ ആകർഷണമാണ് “പാട്ടുഹോളിക് “സംഗീത സന്ധ്യ. ബഹ്റൈൻ എയർപോർട്ടിലെത്തിയ മുഹമ്മദ് ഇസ്മാഇലിനെ എം ജെ പി എ രക്ഷാധികാരി നാസർ മഞ്ചേരി ബോക്കെ നൽകി സ്വീകരിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ,ആദിൽ പറവത്ത്, മനോജ്, ഖൽഫാൻ,സാജൻ ചെറിയാൻ, സലാം മാസ്റ്റർ, കരീം മോൻ,നിയാസ് നാസർ,ഷഹീൻ ജലാൽ, ശംസുദ്ധീൻ, ഇബ്രാഹിം സാനിദ്, ഫൈസൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.