ഹ്രസ്വ സന്ദർശനത്തിനു ബഹ്റൈനിൽ എത്തിയ ഡീൻ കുര്യാക്കോസ് എം പിയേ മുഹറഖ് മലയാളി സമാജം ഭാരവാഹികൾ സന്ദർശിച്ചു, പാർലമെന്റിൽ ഉന്നയിക്കുന്നതിനായി വിവിധ പ്രശ്നങ്ങൾ അടങ്ങിയ അഭ്യർത്ഥന എം പിക്ക് നിവേദനമായി സമർപ്പിച്ചു,അഭ്യസ്ഥ വിദ്യരായ നിരവധി യുവാക്കൾ ആണ് ജീവിത പ്രാരാബ്ധം മൂലം വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് വേണ്ടി വരുന്നത്, അത് മൂലം നാട്ടിലെ കേന്ദ്ര സംസ്ഥാന സർക്കാർ ജോലികളിലേക്ക് ഉള്ള മത്സര പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കാതെ വരുന്നു, പരീക്ഷ എഴുതാൻ മാത്രം നാട്ടിൽ പോകുക എന്നത് സാധ്യമായ കാര്യവും അല്ല, അത് കൊണ്ട് തന്നെ പ്രവാസ ലോകത്ത് എംബസികൾ കേന്ദ്രീകരിച്ചോ ഇന്ത്യൻ സ്കൂളുകൾ കേന്ദ്രീകരിച്ചോ യു പി എസ് സി,പീ എസ് സി പരീക്ഷകൾ എഴുതുവാൻ ഉള്ള അവസരങ്ങൾ ഒരുക്കുവാനും,നാട്ടിൽ സ്വന്തം വസ്തുക്കൾ വിൽക്കുന്ന പ്രവാസികളിൽ നിന്ന് ഈടാക്കുന്ന കൂടുതൽ നികുതിയാണ് ഈടാക്കുന്നത് എന്നും, ഒരേ പ്ലോട്ട് ഉള്ള നാട്ടിൽ ഉള്ള ആളും വിദേശത്തു ഉള്ള ആളും തുല്യ വിലക്ക് അത് വിൽക്കുമ്പോൾ പ്രവാസി ഉടമ മാത്രം കൂടുതൽ നികുതി കൊടുക്കേണ്ട സാഹചര്യം ആണ് ഉള്ളത് എന്നും രാജ്യത്ത് ഇത്രമാത്രം വിദേശ നാണ്യം നേടി തരുന്ന പ്രവാസികളോട് ഈ കാണിക്കുന്നത് അനീതിയാണ് എന്നും അതിനു പരിഹാരം ഉണ്ടാക്കാൻ ഉള്ള ഇടപെടൽ ഉണ്ടാകണമെന്നും,ഹയർ സെക്കണ്ടറി കഴിഞ്ഞാൽ ഡിഗ്രി പഠനം നടത്താൻ ഉള്ള സൗകര്യം വിദേശ രാജ്യങ്ങളിൽ ഒരുക്കണ,നിരവധി ഇന്ത്യൻ വിദ്യാലയങ്ങൾ സിബിഎസ്ഇ സിലബസ് അനുസരിച്ചു പഠിപ്പിക്കുന്നു, അവിടങ്ങളിൽ തന്നെ ഇന്ത്യൻ സർവ്വകലാശാലകളുടെ സബ് സെന്ററുകൾ അനുവദിക്കാൻ ഉള്ള ശ്രമം ഉണ്ടാകണം, കാലങ്ങളായുള്ള ആവശ്യം ആണ് ഇതെന്നും എം പിയുടെ ശ്രദ്ധയിൽ പെടുത്തി,വിമാന ടിക്കറ്റ് വർദ്ധനവ് സീസൺ അനുസരിച്ചു കൊള്ള അടിക്കുന്ന വിമാന കമ്പനികളുടെ കാടത്വം അവസാനിപ്പിക്കണംമെന്നത് ദീർഘ കാലമായുള്ള ആവശ്യമാണ്,മേൽപറഞ്ഞ വിഷയങ്ങളിൽ കാര്യമായ ഇടപെടൽ ഉണ്ടാകണം എന്നും സംഘടന നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു, വളരെ കാതലായ വിഷയങ്ങൾ ആണെന്നും ഇതിൽ തന്റെ ഭാഗത്തു നിന്നുള്ള എല്ലാ ഇടപെടലും ഉണ്ടാകുമെന്നു ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു, പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ, മറ്റു ഭാരവഹികളായ അബ്ദുൽ മൻഷീർ,പ്രമോദ് കുമാർ വടകര, മുഹമ്മദ് ഷാഫി, ഫിറോസ് വെളിയങ്കോട്, മണികണ്ഠൻ ചന്ദ്രോത്ത് എന്നിവർ പങ്കെടുത്തു.