ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമായ ചെനാബ് റെയില്‍പ്പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമായ ചെനാബ് റെയില്‍പ്പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമായ ചെനാബ് റെയില്‍പ്പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു


കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ റെയില്‍പ്പാത യാഥാര്‍ഥ്യമായെന്ന് പ്രധാനമന്ത്രി.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമായ ചെനാബ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിച്ചു. ത്രിവർണ്ണ പതാക വീശിക്കൊണ്ടായിരുന്നു ​അദ്ദേഹം ഉദ്ഘാടനം ചെയ്തത്. 46,000 കോടി രൂപയുടെ വികസന പദ്ധതികൾ ജമ്മു കശ്മീരിന്റെ വികസനം ത്വരിതപ്പെടുത്തും. ഐഫല്‍ ടവര്‍ കാണാന്‍ ആളുകള്‍ പാരിസിലേക്ക് യാത്ര ചെയ്യുന്നു,എന്നാല്‍ ചെനാബ് റെയില്‍പ്പാലം ഐഫല്‍ ടവറിനേക്കാള്‍ ഉയരമുള്ളതാണ്. രാജ്യത്തിന്റെ ഐക്യത്തിന്റെയും ഇച്ഛാശക്തിയുടെയും വലിയ ആഘോഷമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.പാക് ഷെൽ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകും. ഷെൽ ആക്രമണത്തിൽ വീടുകൾ ഭാഗികമായി തകർന്നവർക്ക് 1 ലക്ഷം രൂപ കൂടി നൽകും. പൂർണ്ണമായും തകർന്നവർക്ക് 2 ലക്ഷം രൂപ കൂടി നൽകും.ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്ക് കുറുകെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി കശ്മീർ താഴ്‌വരയെ ബന്ധിപ്പിക്കുന്ന പാലമാണിത്. ചെനാബ് പാലത്തിന് പാരീസിലെ ഈഫൽ ടവറിനെക്കാൾ 35 മീറ്ററിലധികം ഉയരമുണ്ട് എന്നതാണ് പ്രത്യേകത. ഉധംപൂർ ശ്രീനഗർ ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ കീഴിൽ മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

 

Leave A Comment