സാമൂഹിക തിന്മകൾക്കെതിരെയുളള റിവൈവ് ദ യൂത്ത് ബോധവൽക്കരണ സെമിനാറും ബിഎംസി അക്കാദമിക് എക്സലൻസ് അവാർഡും ശ്രദ്ധേയമായി

  • Home-FINAL
  • Business & Strategy
  • സാമൂഹിക തിന്മകൾക്കെതിരെയുളള റിവൈവ് ദ യൂത്ത് ബോധവൽക്കരണ സെമിനാറും ബിഎംസി അക്കാദമിക് എക്സലൻസ് അവാർഡും ശ്രദ്ധേയമായി

സാമൂഹിക തിന്മകൾക്കെതിരെയുളള റിവൈവ് ദ യൂത്ത് ബോധവൽക്കരണ സെമിനാറും ബിഎംസി അക്കാദമിക് എക്സലൻസ് അവാർഡും ശ്രദ്ധേയമായി


ബഹ്റൈൻ മീഡിയ സിറ്റിയുടെ നേതൃത്വത്തിൽ ,സാമൂഹിക തിന്മകൾക്കെതിരെ റിവൈവ് ദ യൂത്ത് എന്ന ബോധവൽക്കരണ സെമിനാറും,ബി എം സി എക്സലൻസ് അവാർഡും സംഘടിപ്പിച്ചു.

സെഗയ ബി എം സി ഹാളിൽ ഡിസ്ട്രസ് മാനേജ്മൻ്റ് കളക്ടീവ് ഡി എം സി ബഹ്റൈൻ ചാപ്റ്ററും, പാൻ ബഹ്റൈനും ചേർന്ന് ഒരുക്കിയ ബോധവത്ക്കരണ സെമിനാറിൽ മുഖ്യാതിഥിയായി മുൻ ഇന്ത്യൻ സ്ഥാനപതിയും, മുതിർന്ന നയതന്ത്രജ്ഞനും,കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ അധ്യക്ഷനുമായ ടി പി ശ്രീനിവാസൻ പങ്കെടുത്തു .സുപ്രീം കോടതി അഭിഭാഷക അഡ്വ ദീപ ജോസഫ് മുഖ്യ പ്രഭാഷകയായി സെമിനാറിൽ പങ്കെടുത്തു .ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പരിപാടിയിൽ സ്വാഗതമാശംസിക്കുകയും അടുത്തിടെയായി കൗമാരക്കാരുടെയും കുട്ടികളുടെയും ഇടയിൽ വർധിച്ചു വരുന്ന രാസ ലഹരി ഉപയോഗത്തിനും ,സാമൂഹിക തിന്മകൾക്കും എതിരെ മാതാപിതാക്കളിലും കുട്ടികളിലും അവബോധം വളർത്തി, ശാക്തീകരിക്കുക എന്നതാണ് ഈ സെമിനാറിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത് എന്ന് അറിയിക്കുകയും ചെയ്തു.

 

ലഹരിയുടെ ഉപയോഗത്തിലേക്ക് കൂട്ടി കൊണ്ടുപോകുവാനായി ശ്രമിക്കുന്നവര്‍ക്കെതിരെ വിദ്യാര്‍ത്ഥികളും യുവാക്കളും ജാഗ്രത പാലിക്കണം എന്നും ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, ലഹരി ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യമിട്ട് തങ്ങൾ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും ടി പി ശ്രീനിവാസൻ തൻ്റെ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ലഹരിക്ക് അടിമയാവുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്ത് എന്നും ,മയക്കുമരുന്നുകൾ ഒരു വ്യക്തിയുടെ ശരീരത്തിൽ അതിന്റെ ആധിപത്യം സ്ഥാപിക്കുന്നത് എങ്ങിനെ എന്നും ലഹരി മരുന്നുകളില്‍ നിന്ന് എങ്ങിനെ മോചനം സാധ്യമാകും എന്നീ കാര്യങ്ങളും അഡ്വ ദീപാ ജോസഫ് തന്റെ മുഖ്യപ്രഭാഷണത്തിൽ ഉദാഹരണ സഹിതം സദസിന് വ്യക്തമാക്കി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ Dr Pv ചെറിയാൻ ,DMC കൺവീനർ സാനി പോൾ,പാൻ ബഹ്റൈൻ പോളി പറമ്പി ,സാമൂഹിക പ്രവർത്തകൻ ജോസ് കെടി എന്നിവർ ലഹരിയുടെ ഉപയോഗത്തിൻ്റെ ദോഷവശങ്ങളെക്കുറിച്ച് സെമിനാറിൽ സംസാരിച്ചു.ഒന്നരമണിക്കൂറോളം നീണ്ടുനിന്ന സെമിനാറിൽ വിദ്യാർതികളും മാതാപിതാക്കളും അടക്കം നിരവധി പേർ പങ്കെടുത്തു.

ബിഎംസി കുടുംബാംഗങ്ങളിൽ നിന്ന് സിബിഎസ്ഇ 10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ബിഎംസി അക്കാദമിക് എക്സലൻസ് അവാർഡ് ദാനച്ചടങ്ങും സെമിനാറിനു ശേഷം വേദിയിൽ നടന്നു.സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 97 ശതമാനം മാർക് കരസ്ഥമാക്കിയ ഇഷിക പ്രദീപിന് ഐമാക് ബി എം സി ടോപ്പർ അവാർഡ് ടിപി ശ്രീനിവാസൻ, അഡ്വക്കേറ്റ് ദീപാ ജോസഫ് എന്നിവർ ചേർന്ന് കൈമാറി. തുടർന്ന് ഉന്നത വിജയം കരസ്ഥമാക്കിയ ആൻലിയ അച്ചു ,അലീന റീജൻ വർഗീസ്,ആഹാന സ്മിതാ കുമാർ,ബയൂലാ ജാസ്മിൻ,ഭരത് കൃഷ്ണ,പ്രിയംവദ NS , നോറ അന്ന,ശരണ്യ ജയൻ ,അബ്ജൽ പോൾസൺ,കാർത്തിക് മഹേഷ്,ജസ്റ്റിൻ ജോസഫ്,വിസ്മയ പി ജോയ്,മുഹമ്മദ് സിയാൻ, ഏബിൽ ജോഷി എന്നിവർക്കും ബിഎംസിയുടെ അക്കാദമിക് എക്സ്സലൻസ് അവാർഡുകൾ മുഖ്യാതിഥികൾ ചേർന്ന് സമ്മാനിച്ചു.

ടിപി ശ്രീനിവാസൻ,അഡ്വക്കേറ്റ് ദീപ ജോസഫ് എന്നിവരെ ബഹ്റൈൻ മീഡിയ സിറ്റി മെമെന്റോ നൽകി ആദരിച്ചു. മുഖ്യ അതിഥിയായി പങ്കെടുത്ത ടി പി ശ്രീനിവാസൻ സാറിൻറെ ജന്മദിനം വേദിയിൽ ഏവരും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു.

ബിഎംസി യുടെടിയും ഡിഎംസിയുടെയും സ്നേഹസമ്മാനവും ടി പി ശ്രീനിവാസൻ ,ദീപ ജോസഫ് എന്നിവർക്ക് വേദിയിൽ ഫ്രാൻസിസ് കൈതാരത്ത് കൈമാറി.

ഇഷിക പ്രദീപ് അവതാരകയായ ചടങ്ങിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥമേനോൻ,മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ,ഫെഡ് സെക്രട്ടറി സുനിൽ ബാബു ,ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകരായ ,ഇ വി രാജീവൻ ,ജയേഷ് താന്നിക്കൽ,അജി പി ജോയ്,ഗോപാലേട്ടൻ,തോമസ്,രാജേഷ് പെരുങ്ങുഴി,ബിഎംസി കുടുംബാംഗങ്ങൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു.

Leave A Comment