സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി, സ്റ്റാർ വിഷൻ ഇവൻസുമായി ചേർന്ന് കഴിഞ്ഞദിവസം ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ച സമന്വയം 2025 വർണ്ണാഭമായി.

സൊസൈറ്റിയുടെ 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റെടുത്ത ചടങ്ങിൽ കഴിഞ്ഞ വർഷം സൊസൈറ്റി നടത്തിയ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനവും നടന്നു .

പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന മെഹന്ദി നൈറ്റ് ശ്രദ്ധേയമായി. മാപ്പിള ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക്കൽ നൈറ്റും പ്രശസ്ത ഗായകനും കോമഡി ആർട്ടിസ്റ്റുമായ രാജേഷ് അടിമാലിയുടെ വൺമാൻ ഷോയും ചടങ്ങുകൾക്ക് മാറ്റുകൂട്ടി.
ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും മറ്റു സംഘടന ഭാരവാഹികളും കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ, സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില് അധ്യക്ഷതയിൽ നടന്ന ചടങ്ങുകൾ മുഖ്യാതിഥി ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയും, പ്രമുഖ വ്യവസായിയും ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ. ജി ബാബുരാജൻ വിശിഷ്ട അതിഥിയായി ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു.

ചടങ്ങിൽ ഈ വർഷത്തെ GSS ബിസ്നസ് ഐക്കോൺ അവാർഡ് പ്രമുഖ വ്യവസായിയും ബോർഡാൻ കോൺട്രാക്റ്റിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ കെ. എസ് മേനോന് മുഖ്യാതിഥി സമ്മാനിച്ചു.

യൂണിഫോം സിറ്റി മാനേജിങ് ഡയറക്ടർ ഷബീർ എം. കെ ചടങ്ങിൽ ആദരിച്ചു.

സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ ആശംസ അറിയിച്ചു തുടങ്ങിയ ചടങ്ങിൽ സമന്വയം 2025 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോക്ടർ പി. വി ചെറിയാൻ, രജത ജൂബിലി ആഘോഷങ്ങളുടെ ജനറൽ കൺവീനർ എ. വി ബാലകൃഷ്ണൻ, സൊസൈറ്റി വൈസ് ചെയർമാൻ സതീഷ് കുമാർ എന്നിവർ ആശംസകൾ അറിയിക്കുകയും സമന്വയം 2025 ജനറൽ കൺവീനർ രാജ് കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

