കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബ് രൂപീകൃതമായതിന്റെ പതിനഞ്ചാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി നടന്നുവന്ന കേരള യുണൈറ്റഡ് FC ചാംപ്യൻസ് കപ്പ് ആൻഡ് മാസ്റ്റേഴ്സ് കപ്പിൽ , അമേച്ചർ കാറ്റഗറിയിൽ യൂത്ത് ഇന്ത്യ FCയും, വെറ്ററൻസ് കാറ്റഗറിയിൽ മലബാർ FCയും ജേതാക്കളായി

അമേച്ചർ കാറ്റഗറിയിലെ ഫൈനലിൽ ആവേശകരമായ മത്സരത്തിനൊടുവിൽ അദ്‌ലിയ FC യെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ 4 – 3 നു പരാജയപ്പെടുത്തിയാണ് യൂത്ത് ഇന്ത്യ FC കിരീടം ചൂടിയത്.ടൂർണമെന്റിലെ മികച്ച കളിക്കാരനായി യൂത്ത് ഇന്ത്യ FC യുടെ ഷഫീക്കും, ഗോൾ കീപ്പറായി യൂത്ത് ഇന്ത്യ FC യുടെ ആഷിക്കും, പ്രതോരോധത്തിലെ മികച്ച കളിക്കാരനായി പ്രതിഭ FC ക്കു വേണ്ടി ബൂട്ടണിഞ്ഞ രജീഷും, ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി അദ്‌ലിയ FC യുടെ താഹിറും അർഹരായി.

വെറ്ററൻസ് കാറ്റഗറിയിലെ ഫൈനലിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് സോക്കർ ഗാർഡിൻസ് FC യെ പരാചയപ്പെടുത്തിയയാണ് മലബാർ FC ജേതാക്കളായത്.

മികച്ച കളിക്കാരനായി മലബാർ FC യുടെ അർഷാതും, ഗോൾ കീപ്പറായി മലബാർ FC യുടെ റഷീദും, ഡിഫെൻസിലെ മികച്ച കളിക്കാരനായി മുസ്‌തഫയും, ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി സോക്കർ ഗാർഡിൻസ് FC യുടെ ബേസിൽ മാത്യൂസും അർഹരായി.

