ഓസ്ട്രിയയിലെ സ്‌കൂളിൽ നടന്ന വെടിവയ്പ്പ് :ശക്തമായി അപലപിച്ച് ബഹ്‌റൈൻ

  • Home-FINAL
  • Business & Strategy
  • ഓസ്ട്രിയയിലെ സ്‌കൂളിൽ നടന്ന വെടിവയ്പ്പ് :ശക്തമായി അപലപിച്ച് ബഹ്‌റൈൻ

ഓസ്ട്രിയയിലെ സ്‌കൂളിൽ നടന്ന വെടിവയ്പ്പ് :ശക്തമായി അപലപിച്ച് ബഹ്‌റൈൻ


ഓസ്ട്രിയയിൽ ഗ്രാസിലെ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ നിരവധി നിരപരാധികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബഹ്‌റൈൻ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.ഓസ്ട്രിയൻ സർക്കാരിനെയും ഇരകളുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ബഹ്‌റൈൻ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റ ഏവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ഥികളടക്കം പത്ത്‌പേര്‍ കൊല്ലപ്പെട്ടു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിലെ ഒരു അപ്പര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര്‍ വിദ്യാര്‍ഥികളാണെന്നാണ് റിപ്പോര്‍ട്ട്. 28 പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയത് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണെന്നും അക്രമി ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായും ഓസ്ട്രിയന്‍ വാര്‍ത്താ ഏജന്‍സിയായ എപിഎ റിപ്പോര്‍ട്ട് ചെയ്തു.

Leave A Comment