അഹ്‌മദാബാദ് വിമാന ദുരന്തം ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു

  • Home-FINAL
  • Business & Strategy
  • അഹ്‌മദാബാദ് വിമാന ദുരന്തം ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു

അഹ്‌മദാബാദ് വിമാന ദുരന്തം ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു


ഒരുപാട് സ്വെപ്നങ്ങളുമായി പറന്ന പ്രിയപ്പെട്ടവർ നഷ്ട്ടപ്പെട്ട വലിയൊരു വിമാനാപകടമാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായത്. 242 യാത്രക്കാരുമായി യാത്ര തിരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ ഒരാൾ ഒഴികെ എല്ലാവരും മരിച്ചെന്ന വാർത്ത അതീവ ദുഃഖകരമാണ്.

ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്യുന്ന കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്‍.നായർ ഉൾപ്പെടെയുള്ള പ്രിയപെട്ടവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വിമാന ദുരന്തത്തില്‍ പെട്ടവരുടെ കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ പങ്ക് ചേരുന്നു. നിര്‍ഭാഗ്യകരമായ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുശോചന കുറിപ്പിൽ സൂചിപ്പിച്ചു.

Leave A Comment