മാറ്റ് ബഹ്‌റൈൻ ഈദ് സംഗമം ശ്രദ്ദേയമായി

മാറ്റ് ബഹ്‌റൈൻ ഈദ് സംഗമം ശ്രദ്ദേയമായി


മാറ്റ് ബഹ്‌റൈൻ (മഹൽ അസോസിയേഷൻ ഓഫ് തൃശ്ശൂർ) ബലിപെരുന്നാൽ രണ്ടാം ദിനം സഗയ്യ ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ സംഘടിപ്പിച്ച ഈദ് സംഗമം കലാപരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി.

മാറ്റ് ബഹ്‌റൈൻ പ്രസിഡന്റ്‌ ഗഫൂർ കയ്പമംഗലത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ

സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം രക്ഷാധികാരിയും മാറ്റ് ബഹ്‌റൈൻ മുൻ ജനറൽ സെക്രട്ടറിയുമായ റെഫീഖ് അബ്ദുള്ള നിർവഹിച്ചു.

എല്ലാവർഷവും സംഘടന നടത്തിവരാറുള്ള SSLC ക്കും+2 വിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാറ്റ് ബഹ്‌റൈൻ സീനിയർ അംഗം സിയാദ് കൊടുങ്ങല്ലൂർ, ഹിളർ വലിയകത്ത്,

 

ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ ഹക്കീം പാലക്കാട്‌, ജവാദ് പാഷ, സാനി പോൾ, കെഎംസിസി സംസ്ഥാന സെക്രട്ടറി അഷ്‌റഫ്‌ കാട്ടിൽ പീടിക, അബ്ദുൽ ഖാദർ ചേലക്കര, സയ്ദ് ഹനീഫ്, റെഫീഖ് നാദാപുരം ടീച്ചർ ജിജി മുജീബ്, ബഹ്‌റൈനിലെ പ്രശസ്ത നർത്തകിയും നൃത്ത അഡ്യാപികയുമായ ഷീന ചന്ദ്രദാസ് എന്നിവർ മെമെന്റോ നൽകി ആദരിച്ചു.

 

 

വൈകിട്ട് 6.30 മുതൽ ആരംഭിച്ച പരിപാടയിൽ ഒപ്പനകൾ,വെൽക്കം ഡാൻസ്, കോൽക്കളി, സൂഫി ഡാൻസ്,അറബിക് ഡാൻസ്, വയലിൻ, ചെറിയ കുട്ടികളുടെ സിനിമാറ്റിക് ഡാൻസുകൾ,മാപ്പിളപ്പാട്ട്, നാടൻ പാട്ടുകൾ എന്നിവ അരങ്ങേറി.

എക്സിക്യുട്ടീവ് അംഗങ്ങളായ ഷെഹീൻ കേച്ചേരി, യുസഫ് ചാവക്കാട്,മെമ്പർഷിപ്പ് സെക്രട്ടറി ഷാജഹാൻ മാള, ഹുസൈൻ വലിയകത്ത്,റാഫി മന്തുരുത്തി,വളണ്ടിയർ ലീഡർ മനാഫ് അഴീക്കോട്‌,

പ്രോഗ്രാം കോർഡിനേറ്റർ സാദിഖ് തളിക്കുളം എന്നിവർ നേതൃത്വം നൽകി.

മാറ്റ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി അലി കേച്ചേരി സ്വാഗതവും പ്രോഗ്രാം കൺവീനർ സലിം ഇബ്രാഹിം നന്ദിയും പറഞ്ഞു.

Leave A Comment