സാഹോദര്യത്തിന്റെ രുചിക്കൂട്ടൊരുക്കി വെൽകെയർ മെഗാ ഈദ് ലഞ്ച്

  • Home-FINAL
  • Business & Strategy
  • സാഹോദര്യത്തിന്റെ രുചിക്കൂട്ടൊരുക്കി വെൽകെയർ മെഗാ ഈദ് ലഞ്ച്

സാഹോദര്യത്തിന്റെ രുചിക്കൂട്ടൊരുക്കി വെൽകെയർ മെഗാ ഈദ് ലഞ്ച്


പ്രവാസി സമൂഹത്തിനിടയിൽ സാഹോദര്യവും സൗഹൃദവും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവാസി വെൽഫെയർ സേവന വിഭാഗമായ വെൽകെയർ പ്രവാസി സെൻററിൽ സംഘടിപ്പിച്ച വെൽകെയർ മെഗാ ഈദ് ലഞ്ച് നാനാ തുറകളിലും ഉള്ള പ്രവാസി സമൂഹത്തിന്റെ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. ആഘോഷ ദിനങ്ങളോടനുബന്ധിച്ച് ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ എന്ന തലക്കെട്ടിൽ വെൽകെയർ മുൻവർഷങ്ങളിലും നടത്തിയ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് സാഹോദര്യ ഈദ് ലഞ്ച് ഒരുക്കിയത്.

“പ്രവാസികൾക്കിടയിൽ സാഹോദര്യവും സൗഹൃദവും ചേർത്ത് പിടിക്കലും വളർത്തിയെടുക്കുക എന്നതാണ് വെൽകെയർ ഈദ് ലഞ്ചിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി പറഞ്ഞു.

സാമൂഹിക പ്രവർത്തകരായ അസീൽ അബ്ദുറഹ്മാൻ, സാനി പോൾ, ജമാൽ ഇരിങ്ങൽ, സമീർ ദാർ ശിഫ, സമീർ ഹസൻ, രാജീവ് വെള്ളിക്കോത്ത്, ഷാനിൽ അബ്ദുറഹ്മാൻ, റഊഫ് അലിയമ്പത്ത്, ആൻ്റോ ജോസ്, മുഹ്സിൻ ആറ്റശേരി, സാബിറ നൗഫൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച സാംസ്കാരിക സംഗമത്തിൽ വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം സ്വാഗതവും ഷിജിന ആഷിക് നന്ദിയും പറഞ്ഞു. മജീദ് തണൽ, മൊയ്തു തിരുവള്ളൂർ, ബഷീർ വൈക്കിലശ്ശേരി, ഷാഹുൽ വെന്നിയൂർ, രാജീവ് നാവായിക്കുളം, അബ്ദുല്ല കുറ്റിയാടി, അനിൽ ആറ്റിങ്ങൽ, മുഹമ്മദ് ഷാജി, സാജിർ, ബെന്നി ഇർഷാദ് കോട്ടയം, റഹീസ് എന്നിവർ വെൽകെയർ മെഗാ ഈദ് ലഞ്ചിന് നേതൃത്വം നൽകി.

Leave A Comment