അഹമ്മദബാദ് വിമാന ദുരന്തത്തില്‍ ബഹ്റൈന്‍ ഒ.എന്‍.സി.പി അനുശോചീച്ചു

  • Home-FINAL
  • Business & Strategy
  • അഹമ്മദബാദ് വിമാന ദുരന്തത്തില്‍ ബഹ്റൈന്‍ ഒ.എന്‍.സി.പി അനുശോചീച്ചു

അഹമ്മദബാദ് വിമാന ദുരന്തത്തില്‍ ബഹ്റൈന്‍ ഒ.എന്‍.സി.പി അനുശോചീച്ചു


ഗുജറാത്തിലെ അഹമ്മദ് ബാദില്‍ നിന്നും യു.കെയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം പറന്നുയരുന്നതിനിടെ പൊട്ടിത്തെറിച്ച് ഇരുന്നൂറ്റി നാല്പത്തിരണ്ട് പേര്‍ മരണത്തിന് കീഴടങ്ങിയ വാര്‍ത്ത മനുഷ്യ മനസ്സാക്ഷികളില്‍ ഞെട്ടലുണ്ടാക്കുന്നതാണെന്നും സഹിക്കാന്‍ കഴിയുന്നതിനപ്പുറമാണെന്നും മരണമടഞ്ഞ മുഴുവന്‍ ആളുകളുടെ കുടുംബാംഗങ്ങളുടേയും ഓരോരുത്തരുടെ രാജ്യത്തിന്‍റേയും ദുഖത്തില്‍ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി ബഹ്റൈന്‍ ഒ.എന്‍.സി.പി ഭാരവാഹികള്‍ അനുശചനകുറിപ്പിലൂടെ അറിയിച്ചു.

ഈ മഹാ ദുരന്തത്തിന് കാരണമായ പിശക് എന്താണെന്ന് യുദ്ധകാല അടിസ്ഥാനത്തില്‍ കണ്ടുപിടിച്ച് രാജ്യത്തെ മുഴുവന്‍ വിമാനങ്ങള്‍ക്കും അറ്റകുറ്റ പണി നടത്തി സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് പറന്നെത്താനുള്ള നിലവാരവും പ്രവര്‍ത്തന ക്ഷമതയും ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും, ഈ വന്‍ ദുരന്തത്തിന് കാരണക്കാരായവര്‍ ഉത്തരവാദപ്പെട്ട സഥാനങ്ങളില്‍ നിന്ന് രാജി വെച്ചൊഴിയണമെന്നും ബഹ്റൈന്‍ ഒ.എന്‍.സി.പി പ്രസിഡണ്ട് .എഫ്.എം.ഫൈസല്‍, മറ്റു ഭാരവാഹികളായ രജീഷ് എട്ടു കണ്ടത്തില്‍,സിജേഷ് മുക്കാളി,സാജിര്‍ ഇരിവേരി എന്നിവര്‍ സംയുക്തമായിറക്കിയ പ്രസ്താവനയിലൂടെ പറഞ്ഞു.

Leave A Comment