ഒരുവട്ടം കൂടി”പൂർവ്വ വിദ്യാർഥി സംഗമം ഇന്ന്.(ജൂൺ 13, വെള്ളി)

  • Home-FINAL
  • Business & Strategy
  • ഒരുവട്ടം കൂടി”പൂർവ്വ വിദ്യാർഥി സംഗമം ഇന്ന്.(ജൂൺ 13, വെള്ളി)

ഒരുവട്ടം കൂടി”പൂർവ്വ വിദ്യാർഥി സംഗമം ഇന്ന്.(ജൂൺ 13, വെള്ളി)


ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം, “ഒരു വട്ടം കൂടി ” ഇന്ന് നടക്കും. വൈകുന്നേരം 4 മണിക്ക് സമാജം ബാബു രാജൻ ഹാളിലാണ് ഒത്തുചേരൽ.പ്രവാസലോകത്തെ ആദ്യ മാതൃഭാഷാ പഠന കേന്ദ്രമായ സമാജം മലയാളം പാഠശാലയിൽ വിവിധ കാലങ്ങളിൽ വിദ്യാർത്ഥികളായിരുന്നവർക്ക് ഒത്തുചേരുന്നതിനും ഓർമ്മകൾ പങ്കിടുന്നതിനുമായാണ് ഇതാദ്യമായി സംഗമമൊരുക്കുന്നതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.ഇപ്പോൾ ബഹ്റൈനിലുള്ള, മലയാളം പാഠശാലയിലെ പൂർവ്വ വിദ്യാർഥികളായവർക്ക് സംഗമത്തിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിനയചന്ദ്രൻ നായർ 39215128 ബിജു.എം സതീഷ്: 36045442, രജിത അനി: 38044694

Leave A Comment