യുദ്ധഭീതിയിലും പ്രത്യാശയുടെ വെളിച്ചമാണ് ബഹ്‌റൈൻ എ.കെ.സി.സി യുടെ ഗ്രീൻ ക്ലബ്; സുബൈർ കണ്ണൂർ

  • Home-FINAL
  • Business & Strategy
  • യുദ്ധഭീതിയിലും പ്രത്യാശയുടെ വെളിച്ചമാണ് ബഹ്‌റൈൻ എ.കെ.സി.സി യുടെ ഗ്രീൻ ക്ലബ്; സുബൈർ കണ്ണൂർ

യുദ്ധഭീതിയിലും പ്രത്യാശയുടെ വെളിച്ചമാണ് ബഹ്‌റൈൻ എ.കെ.സി.സി യുടെ ഗ്രീൻ ക്ലബ്; സുബൈർ കണ്ണൂർ


കാലമാകുന്ന മാന്ത്രികൻ ഭൂമിയിലേക്ക് തുറന്നുവിട്ട ഭൂതമാണ് പ്ലാസ്റ്റിക് എന്നും, പ്ലാസ്റ്റിക്കിനെ നിയന്ത്രിക്കാൻ ജാഗരം കൊള്ളുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ എ.കെ സി.സി.യും ഇമാ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രീൻ ക്ലബ്ബിന് കഴിയട്ടെ എന്നും, യുദ്ധ ഭീതിയിലും വലിയ പ്രത്യാശയുടെ വെളിച്ചമാണ് ഇത്തരം പ്രവർത്തനങ്ങളെന്നും സുബൈർ കണ്ണൂർ പറഞ്ഞു.

എ.കെ.സി.സിയും ഇമാ മെഡിക്കൽസും ചേർന്നുള്ള ഗ്രീൻ ക്ലബ്ബിന്റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമാതാരവും പ്രഥമ ഇന്നസെന്റ് അവാർഡ് ജേതാവുമായ കലാഭവൻ ജോഷിയുടെ സാന്നിധ്യത്തിൽ സുബൈർ കണ്ണൂർ നിർവഹിച്ചു.ഭൂമിയെ കാർന്നുതിന്നുന്ന അർബുദമായി മാറിയ പ്ലാസ്റ്റിക് മാലിന്യങ്ങളെ നിയന്ത്രിക്കാൻ സമൂഹത്തെ പ്രാപ്തരാക്കുകയാണ് എ.കെ.സി.സി – ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ആരംഭിച്ച ഗ്രീൻ ക്ലബ്ബിന്റെ പ്രവർത്തനോദ്ദേശ മെന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.

സ്നേഹത്തെയും മനുഷ്യത്വത്തെയും ചേർത്തുവയ്ക്കുന്നതോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ എ.കെ. സി.സി. യോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഇമാം മെഡിക്കൽ സെന്ററും ഉണ്ടാകുമെന്ന് യോഗത്തിൽ ഇമാ മെഡിക്കൽ സെന്റർ മാനേജിംഗ് ഡയറക്ടർ രഘു രാഘവൻ പറഞ്ഞു.
എ.കെ.സി.സി. ഭാരവാഹികളായ ജസ്റ്റിൻ ജോർജ്, രതീഷ് സെബാസ്റ്റ്യൻ, ജോൺ ആലപ്പാട്ട്, ജെൻസൺ, അലക്സ് ജോജി കുര്യൻ, ജോഷി വിതയത്തിൽ, ഐസക് എന്നിവർ നേതൃത്വം നൽകി.പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ച യോഗത്തിൽ ജീവൻ ചാക്കോ സ്വാഗതവും, ജിബി അലക്സ് നന്ദിയും പറഞ്ഞു

Leave A Comment