IMAC കൊച്ചിൻ കലാഭവൻ, ബഹ്റൈൻ മീഡിയ സിറ്റിയും IMAC അക്കാദമിയുമായുംസഹകരിച്ച്, ജൂലൈയും ഓഗസ്റ്റും മാസങ്ങളിൽ IMAC സമ്മർ ക്ലാസ് 2025 ഒരുക്കുന്നു.ജൂലൈ മുതൽ ഓഗസ്റ്റ് വരെ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ, രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെയാണ് ക്ലാസുകളുടെ സമയം.
കുട്ടികൾക്ക് സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, കർണാടിക് മ്യൂസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഡ്രോയിംഗ് & പെയിന്റിംഗ്, ആയോധനകലകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ പരിശീലനം ലഭിക്കും.
ഒരു കുട്ടിക്ക് കുറഞ്ഞത് ഒരു ആക്ടിവിറ്റിയോ, മാക്സിമം മൂന്ന് ആക്ടിവിറ്റികളോ തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ അടിസ്ഥാനപരമായ പരിശീലനം ലഭിക്കും. എൻറോൾ ചെയ്യുന്ന കുട്ടികൾക്ക് ബഹ്റൈനിലെ കലാരംഗത്ത് നിരവധി പ്രതിഭകളെ വളർത്തിയെടുത്തിട്ടുള്ള പ്രഗൽഭരായ പരിശീലകരുടെ നേതൃത്വത്തിൽ, കുട്ടികൾക്ക് ഏറ്റവും മികച്ച അനുഭവം ഉറപ്പാക്കപ്പെടും എന്ന് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.
ഇതോടൊപ്പം തന്നെ,ഗെയിമുകൾ, മൂവി ടൈം, ഫീൽഡ് ട്രിപ്പ്, ക്വിസ്, യോഗ, പബ്ലിക് സ്പീക്കിങ്, സ്റ്റോറി ടെല്ലിങ്, മോട്ടിവേഷണൽ ക്ലാസുകൾ, വാർത്ത വായിക്കുന്നതിനുള്ള ട്രെയിനിംഗ്, വിവിധ മത്സരങ്ങൾ തുടങ്ങിയവയും ക്ലാസുകളുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.കൂടാതെ, ബഹ്റൈനിലെ പ്രധാനസ്ഥലങ്ങളിൽ നിന്നെല്ലാം ഗതാഗത സൗകര്യവും ഒരുക്കുന്നതാണ്.
സമ്മർ ക്ലാസിന്റെ സമാപന ദിവസമായ ഗ്രാൻഡ് ഫിനാലെയിൽ എല്ലാ കുട്ടികൾക്കും പങ്കെടുത്ത് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. ഒപ്പം കുട്ടികളുടെ കലാപ്രകടനങ്ങൾ BMC-യുടെ ഔദ്യോഗിക ഓൺലൈൻ ചാനലായ BMC Global Live-ൽ ലൈവ് ടെലികാസ്റ്റ് ചെയ്യന്നതിലൂടെ പ്രോഗ്രാം ലോകത്തെവിടെയുമുള്ള ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ലൈവ് ആയി കാണാനുള്ള അവസരവും ഞങ്ങൾ ഒരുക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഇനി പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:📞 38096845, 17695607, 38342900, 38094806 അല്ലെങ്കിൽ 🌐 www.bahrainmediacity.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.രജിസ്ട്രേഷൻ ചെയ്യാനായി ഈ ലിങ്ക് ഉപയോഗിക്കുക https://form.jotform.com/210823457341047