തിരുവനന്തപുരം ആലങ്കോട് ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്. മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു.പ്ലസ് വൺ ക്ലാസ് തുടങ്ങി രണ്ടാം ദിവസമായ ഇന്നലെയാണ് വിദ്യാർത്ഥികൾ റാഗിങിന് ഇരയായത്. അക്രമം നടത്തിയ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു .ഉച്ചയ്ക്ക് ഇൻറർവെൽ സമയം പ്ലസ് ടു വിദ്യാർഥികൾ കൂട്ടമായി എത്തി മർദ്ദിച്ചു എന്നാണ് പരാതി. രണ്ട് വിദ്യാർഥികൾക്ക് ഗുരുതര പരുക്കുണ്ട്. ഒരു വിദ്യാർത്ഥിയുടെ കണ്ണിനും മറ്റൊരു വിദ്യാർഥിയുടെ മുഖത്തും പരുക്കുണ്ട്.. വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി.

