പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ബഹ്റൈനിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് നാവിക സേനയ്ക്ക് നേരെ ഉടൻ മിസൈൽ ആക്രമണം നടത്തണമെന്നും, അമേരിക്കൻ, യൂറോപ്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് അടയ്ക്കണമെന്നും ഇറാനിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അടുത്തിടെ നടന്ന യുഎസ് വ്യോമാക്രമണങ്ങൾക്ക് നേരിട്ടുള്ള മറുപടിയായാണ് കെയ്ഹാൻ പത്രത്തിന്റെ മാനേജിംഗ് എഡിറ്ററും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അടുത്ത വിശ്വസ്തനുമായ ഹൊസൈൻ ശരീഅത്മദാരി പുറപ്പെടുവിച്ച മുന്നറിയിപ്പ്.

