പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ബഹ്റൈനിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് നാവിക സേനയ്ക്ക് നേരെ മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് മുൻ കരുതൽ നടപടികൾ സ്വീകരിച്ച് ബഹ്റൈൻ .ഇതിനോടനുബന്ധിച്ച് ബഹ്റൈനിൽ സർക്കാർ ജീവനകാരിൽ 70 % പേർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി, കൂടാതെ സർക്കാർ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ, സർവകലാശാലകൾ ഉൾപ്പെടെയുള്ളവ ഓൺലൈൻ ക്ലാസുകൾ സജ്ജീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി.

