കടുത്ത വേനലിൽ തൊഴിലാളികൾക്ക് ആശ്വാസമേകി സിസ്റ്റേഴ്സ് നെറ്റവർക്ക്

  • Home-FINAL
  • Business & Strategy
  • കടുത്ത വേനലിൽ തൊഴിലാളികൾക്ക് ആശ്വാസമേകി സിസ്റ്റേഴ്സ് നെറ്റവർക്ക്

കടുത്ത വേനലിൽ തൊഴിലാളികൾക്ക് ആശ്വാസമേകി സിസ്റ്റേഴ്സ് നെറ്റവർക്ക്


ബഹ്‌റൈനിലെ സാമൂഹിക,സംസ്കാരിക ജീവകാരുണ്യ മേഖലകളിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന സിസ്റ്റേഴ്സ് നെറ്റ്വർക്ക് വേനലിൽ ആശ്വാസമേകാനും , ആരോഗ്യകരവും സുരക്ഷിതവുമായ വേനലിനെകുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയും, വിവിധ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് പ്രഭാത ഭക്ഷണം, ജ്യൂസ് വെള്ളം , ഫ്രൂട്ട്സ് എന്നിവ വിതരണം ചെയ്തു.

സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് രക്ഷാധികാരി ഷക്കീല മുഹമ്മദലി,പ്രസിഡൻറ് അലീമ ബീവി,സെക്രട്ടറി മായാ അച്ചു,ജോയിൻ സെക്രട്ടറി ഷംല നനസീർ , സൗദ, റീന , ഫാത്തിമ, അനിത, മായാ രാജു, ജമീല മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ സൈദ് ഹനീഫ് ലൈറ്റ് ഓഫ് കൈൻഡ്നസ് , സാമൂഹ്യ പ്രവർത്തക ആയിഷ നിഹാര എന്നിവരും പങ്കെടുത്തു

Leave A Comment