എനിക്ക് എംഎൽഎയൊ മന്ത്രിയോ ആകേണ്ട, പൊതു പ്രവർത്തനം തുടരുമെന്ന് പി വി അൻവർ. LDF ക്യാമ്പിൽ നിന്നാണ് വോട്ട് ചോരുന്നതെന്ന് പി വി അൻവർ. യുഡിഎഫിനൊപ്പം മുന്നോടു പോകാനുള്ള സാഹചര്യം ഉണ്ടെങ്കിൽ മുന്നോട്ടു പോകും. കണ്ണു തുറന്നുകാണൻ യുഡിഎഫ് നേതൃത്വം തയ്യാറാകണം. പിണറായിസം അവസാനിപ്പിക്കാൻ എന്തും ചെയ്യും. പൊതു പ്രവർത്തനം തുടരും. അൻവർ യുഡിഎഫ് വോട്ട് പിടിച്ചെന്ന് അടിസ്ഥാന രഹിതം.
തനിക്ക് വോട്ട് ലഭിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിത്. താൻ ഉയർത്തിയ വിഷയങ്ങൾക്ക് പിന്തുണ ലഭിച്ചു. യുഡിഎഫ് നേതൃത്വം കണ്ണ് അടച്ച് ഇരുട്ടാക്കരുത്. യുഡിഎഫ് സഹകരണം പിന്നീട് ആലോചിക്കാം എന്ന് അൻവർ.ആരുമായും ചർച്ച നടത്തുമെന്ന് അൻവർ. പിണറായിസമാണ് നാടിൻ്റെ പ്രശ്നം. അതിനെതിരെ എന്തും വിട്ട് വീഴ്ച ചെയ്യുമെന്നും അൻവർ.

