ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അല്‍ ഖലീഫയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടന്നു.രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള അടുത്ത ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തിന്റെ വിവിധ വശങ്ങളും, പരസ്പര താത്പര്യങ്ങള്‍ വർധിപ്പിക്കുന്ന എല്ലാ മേഖലകളിലും അവ വികസിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ടു പോകുന്നതിനുമുള്ള വഴികളും അവർ അവലോകനം ചെയ്തു.സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ രാജ്യം ഔദ്യോഗിക അതിഥിയായി പങ്കെടുത്ത വേളയില്‍, മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യങ്ങള്‍ക്കും വേണ്ടിയുള്ള രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്റൈൻ പ്രതിനിധി സംഘത്തിന് നല്കിയ സ്വീകരണത്തിനും ആതിഥ്യ മര്യാദയ്ക്കും റഷ്യൻ പ്രസിഡന്റിനോട് രാജാവ് നന്ദി പറഞ്ഞു. മേഖലയിലും ലോകത്തും സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയ്ക്കായി പരിശ്രമിക്കേണ്ടതിന്റെയും, മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്ന രീതിയില്‍ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് നയതന്ത്ര പരിഹാരങ്ങളും സംഭാഷണങ്ങളും തേടേണ്ടതിന്റെയും പ്രാധാന്യവും രാജാവ് പ്രകടിപ്പിച്ചു.അടുത്ത ഒക്ടോബറില്‍ മോസ്കോയില്‍ ആദ്യത്തെ അറബ്-റഷ്യൻ ഉച്ചകോടി നടത്താൻ റഷ്യൻ ഫെഡറേഷൻ മുൻകൈയെടുത്തതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. സമാധാന ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും ആഗോള ഊർജ്ജ, സാമ്ബത്തിക, സുരക്ഷ വെല്ലുവിളികളെ നേരിടാൻ പ്രവർത്തിക്കുന്നതിലും റഷ്യൻ പ്രസിഡന്റിന്റെ നിർണായക പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. റഷ്യൻ ഫെഡറേഷനുമായുള്ള സഹകരണവും അടുത്ത സൗഹൃദ ബന്ധവും ശക്തിപ്പെടുത്തുന്നതില്‍ ഹമദ് രാജാവ് കാണിക്കുന്ന താത്പര്യത്തിനു പ്രസിഡന്റ് വ്ളാദിമിർ പുതിൻ നന്ദി അറിയിച്ചു

