കുട്ടിസാറ എന്റർടൈൻമെന്റ് ന്റെ ബാന്നറിൽ പ്രീയ ലിജിൻ പ്രൊഡക്ഷൻ നിർവ്വഹിച്ച് വികാസ് സൂര്യ, ലിജിൻ പൊയിൽ എന്നിവർ സംവിധാനം ചെയ്ത “ദ റെഡ് ബലൂൺ ” സിനിമയുടെ വിജയഘോഷവും ചിത്രത്തിന്റെ പ്രദർശനവും ബഹ്‌റൈൻ കേരളീയ സമാജത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. ലിജിൻ പൊയിൽ ന്റെ അധ്യക്ഷതയിൽ ഇ. വി. രാജീവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീദേവി ദേവ്ജി മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി രാധാകൃഷ്ണപ്പിള്ള, ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് , ബഹ്‌റൈൻ കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ , Dr പി വി . ചെറിയാൻ എന്നിവർ മുഖ്യ അഥിതികളായി പങ്കെടുത്ത ചടങ്ങിൽ സുധീർ തിരുനിലത്ത്, രതീഷ് പുത്തൻ പുരയിൽ, ഷാജഹാൻ റാവുത്തർ, ഹരീഷ് നായർ എന്നിവർ വിശിഷ്ട അതിഥികളായ ചടങ്ങിൽ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികളും പങ്കെടുത്തു.

ചടങ്ങിൽ വികാസ് സൂര്യ നന്ദിയും പറഞ്ഞു.ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഷാജി പുതുക്കുടി, ഷംന വികാസ് എന്നിവരാണ് .ചടങ്ങിനെ നിയന്ത്രിച്ചത് റിധി രാജീവൻ അവതാരികയായിരുന്നു.സാദിഖ് , കുട്ടി സാറ, ധനേഷ്, ജോസ്ന, ബിസ്റ്റിൻ. പ്രശോബ്, സിംല, രമ്യ ബിനോജ് , ജെൻസൺ, ജെസ്സി, ദീപക് തണൽ , സൂര്യദേവ്, ടീം കൊമ്പൻസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഹാരിസ് ഇക്കാച്ചു ആണ്. ടെക്നിക്കൽ സൈഡിൽ വർക്ക് ചെയ്തവരെല്ലാം സിനിമ ഫീൽഡിൽ ഉള്ളവർ ആയതിനാൽ നല്ല പ്രതികരണം തന്നെ ആണ് പ്രേക്ഷകരിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്.

