നിപ ഭീതിയിൽ പാലക്കാട്, കേന്ദ്രസംഘം ഉടൻ എത്തും

  • Home-FINAL
  • Business & Strategy
  • നിപ ഭീതിയിൽ പാലക്കാട്, കേന്ദ്രസംഘം ഉടൻ എത്തും

നിപ ഭീതിയിൽ പാലക്കാട്, കേന്ദ്രസംഘം ഉടൻ എത്തും


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തെക്കുറിച്ച് വിലയിരുത്താൻ കേന്ദ്രസംഘമെത്തുന്നു. നാഷണൽ ഔട്ട്‌ബ്രേക്ക് റെസ്‌പോൺസ് സംഘമാണ് ഒരാഴ്ചയ്ക്കുള്ളിൽ എത്തുന്നത്. ഈ സംഘമെത്തുന്നതോടെ സംസ്ഥാനത്തിനു വേണ്ടണ്ട എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേ സമയം നിപയുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിഗമനം. പാലക്കാട് ചികിത്സയിലുള്ള യുവതിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ സാമ്പിൾ പരിശോധനാ ഫലം പുറത്തുവന്നു. കോഴിക്കോട് വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ഇവരിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ട് പേർ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.

അതേസമയം നിപ ഉള്ളതായി കണ്ടെത്തിയ പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ പത്ത് വയസുള്ള കുട്ടി പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച 38കാരിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. നിപ സാഹചര്യത്തിൽ കണ്ടെയ്മെന്റ് സോണുകളിൽ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർമാർക്ക് മന്ത്രി നിർദ്ദേശം നൽകി. മലപ്പുറം ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മക്കരപ്പറമ്പ്, കുറുവ, കൂട്ടിലങ്ങാടി, മങ്കട തുടങ്ങിയ പഞ്ചായത്തുകളിലെ 20 വാർഡുകളിൽ ആരോഗ്യ സംഘം സർവൈലൻസ് നടത്തിയിരുന്നു.

 

Leave A Comment