ഒരു പദവിക്ക്‌ രണ്ടു അവകാശികൾ, കേരളസർവകലാശാലയിൽ കസേരകളി

  • Home-FINAL
  • Business & Strategy
  • ഒരു പദവിക്ക്‌ രണ്ടു അവകാശികൾ, കേരളസർവകലാശാലയിൽ കസേരകളി

ഒരു പദവിക്ക്‌ രണ്ടു അവകാശികൾ, കേരളസർവകലാശാലയിൽ കസേരകളി


തിരുവനന്തപുരം: കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങളും കസേരകളിയും. ഇതോടെ ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ ഘട്ടത്തിലെത്തി. രജിസ്ട്രാറുടെ ചുമതല പ്ലാനിംഗ് ഡയറക്ടർ ഡോ. മിനി കാപ്പന് വി.സി നൽകിയതോടെയാണ് പുതിയ പോർമുഖം തുറന്നത്. ഇതോടൊപ്പം തന്നെ ജോയിന്റ് രജിസ്ട്രാറുടെ സ്ഥാനവും നഷ്ടപ്പെട്ടു. പകരം ഹേമാ ആനന്ദന് പുതിയ ചുമലത നൽകി. രജിസ്ട്രാർ കെ. എസ്. അനിൽ കുമാർ ഓഫീസിൽ എത്തിയോടെയാണ് നാടകീയനീക്കമുണ്ടായത്. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സിസാ തോമസ് അനിൽകുമാറിൽ നിന്നും വിശദീകരണം തേടിയതിന് പിന്നാലെയാണ് നടപടിയെടുത്തത്. ചുമതലയിൽ നിന്നും നീക്കം ചെയ്ത ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാർ അവധിയിൽ പ്രവേശിച്ചു. സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് അനിൽകുമാറിനെതിരെ നടപടി.

Leave A Comment