അമേരിക്കയിലെ ടെക്സസിൽ ഉണ്ടായ പ്രളയത്തിൽ ദുഃഖം അറിയിച്ച ബഹ്റൈൻ .നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തുകയും അമേരിക്കയ്ക്ക് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങളോടും സർക്കാരിനോടും ഇരകളുടെ കുടുംബങ്ങളോടും അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കാണാതായ എല്ലാവരുടെയും സുരക്ഷിതമായ തിരിച്ചുവരവ് ആശംസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

