സ്പെയിൻ ഗ്രാൻഡ് പ്രിക്സ് ഗുസ്തി മത്സരത്തിൽ നാല് സ്വർണം ഉൾപ്പെടെ അഞ്ച് മെഡലുകൾ ബഹ്റൈൻ സ്വന്തമാക്കി. ലോക ഒളിമ്പിക് ചാമ്പ്യനായ അഖ്മദ് ത സുനിദോവ് ഉൾപ്പെടെയുള്ള രാജ്യത്തെ സീനിയർ പുരുഷ ഗുസ്തി താരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.തസുദിനോവ് 97 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചാണ് വീണ്ടും സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.പരിക്കിനെ തുടർന്ന് ഒരു വർഷക്കാലമായി ചികിത്സയിലായിരുന്ന തസുനിദോവിൻ്റെ ശക്തമായ ഒരു തിരിച്ചുവരവും കൂടിയായിരുന്നു ഈ ഗുസ്തി മത്സരം

