ബഹ്‌റൈൻ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കും പൗരന്മാർക്കും വിസ രഹിത പ്രവേശനം അനുവദിച്ച് അർമേനിയ .90 ദിവസം വരെ ഹ്രസ്വകാല താമസങ്ങൾക്കാണ് വിസ രഹിത പ്രവേശനം അനുവദിച്ചത്.പുതിയ നിയമങ്ങൾ പ്രകാരം, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള എല്ലാ പാസ്‌പോർട്ട് ഉടമകൾക്കും വിസയുടെ ആവശ്യമില്ലാതെ ടൂറിസം, വിനോദം അല്ലെങ്കിൽ ബിസിനസ്സ് ആവശ്യങ്ങൾക്കായി അർമേനിയയിലേക്ക് യാത്ര ചെയ്യാം.

യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക്, സുഖകരമായി അർമേനിയിൽ എത്തുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമയാണ് വിസ ഇളവ് നയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

