എയർ ഇന്ത്യ അപടകം; അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു;പാർലമെൻറ് ഗതാഗത സമിതി യോഗം നാളെ

  • Home-FINAL
  • Business & Strategy
  • എയർ ഇന്ത്യ അപടകം; അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു;പാർലമെൻറ് ഗതാഗത സമിതി യോഗം നാളെ

എയർ ഇന്ത്യ അപടകം; അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു;പാർലമെൻറ് ഗതാഗത സമിതി യോഗം നാളെ


അഹമ്മദാബാദ് വിമാനപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. രണ്ട് പേജ് വരുന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടാണ് വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്.രാജ്യത്തെ നടുക്കിയ ദുരന്തം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴാണ് ഏവരും തേടിയ കാരണത്തിന് ഉത്തരമായത്. ബ്ലാക്ക് ബോക്സിൽ നിന്നടക്കം വീണ്ടെടുത്ത വിവരങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് ഈ രണ്ട് പേജ് റിപ്പോർട്ട്. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് പുറമേ, അമേരിക്കയുടെ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ്, യുകെ ഏജൻസി അടക്കമുള്ളവർ അന്വേഷണത്തിൻറെ ഭാഗമായിരുന്നു. അതിനിടെ വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ച് വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെൻറ് ഗതാഗത സമിതി നാളെ യോഗം ചേരും.അഹമ്മദാബാദ് അപകടത്തിന്റെ കാരണം, അന്വേഷണം, നഷ്ടപരിഹാരം എന്നിവയിൽ യോഗം വിശദീകരണം തേടും.

Leave A Comment