ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന് കനത്ത തിരിച്ചടിയായി. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം.ജൂൺ 24-നാണ് പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരിക്കൽ പ്രക്രിയ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. അനർഹരെ പട്ടികയിൽനിന്ന് ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള സമഗ്ര പരിഷ്കരണമെന്നാണ് കമ്മിഷന്റെ വാദം. 2003-ലായിരുന്നു അവസാനമായി സമഗ്രപരിഷ്കരണം വന്നത്.
ജൂൺ 24-ലെ കണക്കു പ്രകാരം ബിഹാറിൽ 7.9 കോടി വോട്ടർമാരുണ്ട്. ഇവരിൽ 4.96 കോടി വോട്ടർമാർ 2003-ലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടവരാണ്. ബാക്കിയുള്ളവർ ജനനത്തീയതിയോ സ്ഥലമോ ഉൾപ്പെടെ പൗരത്വം തെളിയിക്കാനാവശ്യമായ രേഖ ഹാജരാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. ഓഗസ്റ്റ് രണ്ടുമുതൽ വീടുവീടാന്തരം കയറിയുള്ള പരിശോധനയിലാണ് രേഖകൾ ഹാജരാക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 30-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.