പാലക്കാട്ടെ കാർ പൊട്ടിത്തെറിച്ച അപകടത്തിൽ പൊള്ളലേറ്റ സഹോദരങ്ങൾ മരിച്ചു

  • Home-FINAL
  • Kerala
  • പാലക്കാട്ടെ കാർ പൊട്ടിത്തെറിച്ച അപകടത്തിൽ പൊള്ളലേറ്റ സഹോദരങ്ങൾ മരിച്ചു

പാലക്കാട്ടെ കാർ പൊട്ടിത്തെറിച്ച അപകടത്തിൽ പൊള്ളലേറ്റ സഹോദരങ്ങൾ മരിച്ചു


പാലക്കാട് : പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറി അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടുകുട്ടികൾ മരിച്ചു. നാലുവയസുകാരി എമിലീന മാർട്ടിൻ(4),  ആൽഫ്രഡ്‌ (6) എന്നിവരാണ്‌ മരിച്ചത്.   ഇന്നലെ വീട്ടുമുറ്റത്ത്‌ കുട്ടികള്‍ കാറില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് കാരണമാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.പിതാവ് മാർട്ടിൻ അർബുദ ബാധയെ തുടർന്ന് ഒന്നരമാസം മുമ്പാണ് മരിച്ചത്. പൊട്ടിത്തെറിയിൽ പരിക്കേറ്റ അമ്മ എൽസിയും മൂത്തമകളായ അലീന (10)എന്നിവർ
എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. അലീന അപകടനില തരണം ചെയ്തതായി അറിയുന്നു. അലീനയ്ക്ക് 35 ശതമാനവും എൽസക്ക് 45 ശതമാനവുമാണ് പൊള്ളലേറ്റത്. എൽസ വെന്റിലേറ്ററിലാണ്.

Leave A Comment