ഐബിഎസ്‌എഫ് വേൾഡ് സ്‌നൂക്കർ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഇസ ബിൻ അലി അൽ ഖലീഫ പങ്കെടുത്തു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ (എസ്‌സിവൈഎസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജിഎസ്‌എ) പ്രസിഡന്റും ബിഒസി പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ക്രൗൺ പ്ലാസയിൽ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.നിരവധി അന്താരാഷ്ട്ര ഫെഡറേഷൻ പ്രതിനിധികൾ, വിശിഷ്ട വ്യക്തികൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു.ബഹ്‌റൈൻ ബില്യാർഡ്‌സ്, സ്‌നൂക്കർ, ഡാർട്ട്‌സ് ഫെഡറേഷൻ എന്നിവ നടത്തുന്ന അഞ്ച് ലോക സ്‌നൂക്കർ ചാമ്പ്യൻഷിപ്പുകൾ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ജൂലൈ 13 ന് ആരംഭിച്ച് 24 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 26 രാജ്യങ്ങളിൽ നിന്നുള്ള 250-ലധികം കളിക്കാർ, റഫറിമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്നു .

അഞ്ച് ലോക സ്‌നൂക്കർ ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കുക എന്നത് ബഹ്‌റൈന്റെ സംഘടനാ മികവും , രാജ്യത്തിൽ , അന്താരാഷ്ട്ര ഫെഡറേഷനുകൾക്കുള്ള ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന സുപ്രധാന നേട്ടമാണ് എന്ന് ഷെയ്ഖ് ഇസ ബിൻ അലി അൽ ഖലീഫ പറഞ്ഞു. ഇത്തരം സ്‌പോർട്‌സ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ മികച്ച കായികതാരങ്ങളെ ആകർഷിക്കുന്നതിനും, വിനോദസഞ്ചാരത്തിനും സാമ്പത്തിക പ്രവർത്തനങ്ങൾക്കും സംഭാവന നൽകുന്നതിനും, അന്താരാഷ്ട്ര കായിക കേന്ദ്രമെന്ന നിലയിൽ ബഹ്റൈൻ്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നതിനും, മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു

