ന്യൂഡൽഹി: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് (ബി.എസ.്ഇ) ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നറിയുന്നു. ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇ മെയിലിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബോംബ് സ്ഫോടനം നടക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.
കെട്ടിടത്തിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചതായും സന്ദേശത്തിൽ പറയുന്നു. സന്ദേശം ലഭിച്ചയുടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

