സംവിധായകൻ സക്കറിയ ബഹ്റൈനിൽ എത്തുന്നു

സംവിധായകൻ സക്കറിയ ബഹ്റൈനിൽ എത്തുന്നു


സുഡാനി ഫ്രം നൈജീരിയ,ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ മലയാള സിനിമകളുടെ സംവിധായകനും ആയിഷ, മോമോ ഇൻ ദുബായ്, ജാക്സൺ ബസാർ യൂത്ത് എന്നീ സിനിമകളുടെ സഹനിർ മാതാവുമായ സക്കറിയ ആഗസ്റ്റ് 1 നു ഉമ്മുൽ ഹസ്സനിലെ ലോറൽ അക്കാദമിയിൽ വെച്ച് നടക്കുന്ന ‘ആർട്ട് ഓഫ് ഫിലിം മേക്കിങ് ‘ എന്ന സിനിമ ആസ്വാദന സദസ്സിന് നേതൃത്വം നൽകുന്നു.ബഹ്റൈനിലെ കലാകാരൻമാർക്കും, സിനിമ പ്രവർത്തകർക്കും, സിനിമ പഠിതാക്കൾക്കും ഒരുമിച്ചിരുന്ന് സംവിധായകനുമായി സംവദിക്കാനും , ആശയങ്ങളും കഥകളും വെള്ളിവെളിച്ചത്തിലേക്ക് കൈമാറ്റം ചെയ്യുപെടുന്ന എഴുത്ത് രീതികൾ പരിചയപെട്ട് സംവിധായകന്റെ അനുഭവങ്ങളിലൂടെയുള്ള ഒരു കൂടിയിരുത്തമാണു ആഗസ്റ്റ് 1 നു ലോറൽ അക്കാദമിയിൽ വെച് നടക്കുന്നത്‌. മൊമന്റം മീഡിയയാണ്‌ ഈ പ്രോഗ്രാം നിങ്ങൾക്ക്‌ വേണ്ടി ഒരുക്കിയിട്ടുള്ളത്‌.ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കു ഈ നമ്പറിൽ വിളിച്ചൊ,വാട്സ് ആപ്പ് മെസേജ് അയച്ചോ രജിസ്റ്റർ ചെയ്യാവുന്നതാണ്.+973 33526110

Leave A Comment