കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍;എളമക്കര സ്വദേശി അഖിലാണ് പിടിയിലായത്

  • Home-FINAL
  • Business & Strategy
  • കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍;എളമക്കര സ്വദേശി അഖിലാണ് പിടിയിലായത്

കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍;എളമക്കര സ്വദേശി അഖിലാണ് പിടിയിലായത്


കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍. എളമക്കര സ്വദേശി അഖിലാണ് പിടിയിലായത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. കൊച്ചിയിലെ ഡാന്‍സാഫ് യൂണിറ്റ് 4 ആണ് ഇയാളെ പിടികൂടിയത്.കുറച്ച് നാളുകളായി ഇയാള്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് ഓയിലും ഡാന്‍സ് സംഘം ഇയാളുടെ പക്കല്‍ നിന്ന് പിടികൂടി. എവിടെ നിന്ന് ലഹരി ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave A Comment