സാമൂഹിക പ്രവർത്തകനും കുടുംബ സൗഹൃദ വേദിയുടെ പ്രസിഡന്റുമായ മോനി ഒടിക്കണ്ടത്തിലിന്റെ മകൻ മെർവിൻ തോമസ് മാത്യുവിന്റെ ആകസ്മിക വേർപാടിൽ കുടുംബ സൗഹൃദ വേദി അനുശോചിച്ചു. ബിഎംസി ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ രക്ഷാധികാരി അജിത്ത് കണ്ണൂർ, മുൻപ്രസിഡന്റ് ജേക്കബ് തേക്കുതോട്, ആക്ടിംഗ് സെക്രട്ടറി ജയേഷ് താന്നിക്കൽ, മറ്റു ഭാരവാഹികളായ സലാം മമ്പാട്ടുമൂല, ഗോപാലൻ വി സി, അൻവർ നിലമ്പൂർ, അബ്ദുൽ മൻഷീർ, മനോജ് പിലിക്കോട്, സാമൂഹിക പ്രവർത്തകരായ ചെമ്പൻ ജലാൽ, ഇ വി രാജീവൻ, ഗണേഷ് കുമാർ, തോമസ് ഫിലിപ്പ്, രത്നാകരൻ, വിനയചന്ദ്രൻ, അബ്ദുൽസലാം എ പി, പ്രമോദ് എൻ വി, ഷാജു റാം, വിശ്വനാഥൻ എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

