മുതിർന്ന കോൺഗ്രസ് നേതാവും, രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയും ആയിരുന്ന ഉമ്മൻചാണ്ടി യുടെ രണ്ടാമത് അനുസ്മരണം നാളെ വൈകുന്നേരം 5 മണിക്ക്(18/07/2025, വെള്ളിയാഴ്ച) ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കും എന്ന് ഒഐസിസി ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളോട് കൂടി നടക്കുന്ന പ്രോഗ്രാമിൽ ബഹ്റൈനിലെ വിവിധ സാമൂഹ്യ- സാംസ്കാരിക സംഘടന പ്രതിനിധികൾ പങ്കെടുക്കും. അതിവേഗം – ബഹുദൂരം എന്ന മുദ്രാവാക്യവുമായി കേരളത്തിൽ വികസന പ്രവർത്തങ്ങൾക്കും, പാവപെട്ട ആളുകളുടെ ദൈനംദിന ജീവിതത്തിൽ നേരിട്ട് ഇടപെടൽ നടത്തി ലക്ഷകണക്കിന് ആളുകൾക്ക് സ്വാന്തനം നൽകിയ ഉമ്മൻചാണ്ടിക്ക് യൂ എൻ അവാർഡ് ലഭിച്ചത് ബഹ്റൈനിൽ വച്ചാണ്. രണ്ടാമത് അനുസ്മരണ സമ്മേളനത്തിലേക്ക് ബഹ്റൈനിലെ ജനാധിപത്യ – മതേതര വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി ഒഐസിസി ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറൽ സെക്രട്ടറി മനു മാത്യു, പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ നിസാർ കുന്നംകുളത്തിൽ, രജിത് മൊട്ടപ്പാറ എന്നിവർ അറിയിച്ചു.

