അഹമ്മദാബാദ് വിമാനദുരന്തം, റിപ്പോർട്ടുകൾക്കെതിരെ പൈലറ്റുമാരുടെ സംഘടന

  • Home-FINAL
  • Kerala
  • അഹമ്മദാബാദ് വിമാനദുരന്തം, റിപ്പോർട്ടുകൾക്കെതിരെ പൈലറ്റുമാരുടെ സംഘടന

അഹമ്മദാബാദ് വിമാനദുരന്തം, റിപ്പോർട്ടുകൾക്കെതിരെ പൈലറ്റുമാരുടെ സംഘടന


അഹമ്മദാബാദ് വിമാനദുരന്തമുണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്ത യുഎസ് മാധ്യമം ‘വാൾ സ്ട്രീറ്റ് ജേണലി’നും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനുമെതിരേ നിയമനടപടിയുമായി പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ് (എഫ്ഐപി). എയർ ഇന്ത്യ. അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവോ കോക്ക്പിറ്റ് ആശയക്കുഴപ്പമോ ആണെന്ന റിപ്പോർട്ടുകൾക്കെതിരെയാണ് നടപടി. ഈ റിപ്പോർട്ടിൽ കാരണമെന്ന തെളിവൊന്നുമില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി.
പ്രത്യേക ഉദ്ദേശംവെച്ചുള്ളതും സ്ഥിരീകരണമില്ലാത്തതുമായ വാർത്ത പ്രസിദ്ധീകരിച്ച ഈ മാധ്യമ സ്ഥാപനങ്ങൾ ഔദ്യോഗികമായി മാപ്പുപറയണമെന്നും എഫ്ഐപി ആവശ്യപ്പെട്ടു. പ്രത്യേകിച്ചും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ ഒഴിവാക്കേണ്ടതാണെന്നും എഫ്ഐപിയുടെ പ്രസ്താവനയിൽ പറയുന്നു.

മാധ്യമങ്ങൾ സത്യസന്ധത ഉയർത്തിപ്പിടിക്കണമെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പ്രസ്താവന പറയുന്നു. ഇത്തരം അനുമാനങ്ങൾ അടങ്ങിയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് നിരുത്തരവാദപരമാണെന്നും മരിച്ച പൈലറ്റുമാരുടെ പ്രശസ്തിക്ക് ഗുരുതരവും പരിഹരിക്കാനാകാത്തതുമായ ദോഷമാണ് ഉണ്ടാക്കിയതെന്നും സംഘടന ആരോപിച്ചു. ഇങ്ങനെ ചെയ്തതിലൂടെ റോയിറ്റേഴ്സ് പൈലറ്റുമാരുടെ കുടുംബത്തിന് അനാവശ്യ ദുരിതം വരുത്തിവെച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ എഫ്‌ഐപി മാധ്യമങ്ങളോട് അഭ്യർഥിച്ചു. നേരത്തേ ദി വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിനെ വിമർശിച്ച് ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (എഎഐബി) രംഗത്തെത്തിയിരുന്നു.

 

Leave A Comment