കാലം മായ്ക്കാത്ത ഓർമ്മകളുമായി ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ എക്കാലവും ജീവിക്കും എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തിയ ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമദിനത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. മരണപ്പെട്ട് രണ്ടു വർഷം കഴിഞ്ഞിട്ടും പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ എത്തിച്ചേരുന്ന ആളുകൾക്ക് ഉമ്മൻചാണ്ടി ഭരിച്ച കാലഘട്ടത്തിൽ ആനുകൂല്യങ്ങൾ ലഭിച്ച ആളുകൾ മാത്രമല്ല. ആനുകൂല്യങ്ങളും, സൗജന്യങ്ങളും ലഭിച്ചതും, ലഭിക്കാത്തവരുമായ ലക്ഷകണക്കിന് ആളുകൾ ഇന്നും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. മറ്റ് നേതാക്കൾക്ക് ഒന്നും ലഭിക്കാത്ത കരുതലും, സ്‌നേഹവും ഇന്നും കേരളത്തിലെ ജനങ്ങൾക്ക് അദ്ദേഹത്തിനോട് ഉണ്ട്. പാവങ്ങളോട് എക്കാലവും ഉമ്മൻചാണ്ടി ക്ക് ഒരു പ്രത്യേക കരുതൽ ഉണ്ടായിരുന്നു, അതാണ് അദ്ദേഹത്തിന്റെ ഭരണകാലഘട്ടങ്ങളിൽ ഉണ്ടായ വികസന പ്രവർത്തങ്ങളോടൊപ്പം, പാവങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികൾക്ക് പണം മുടക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതിവേഗം – ബഹുദൂരം എന്ന മുദ്രാവാക്യവുമായി കേരളത്തിൽ ഇന്ന് കാണുന്ന പ്രധാന വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോ, പൂർത്തിആക്കുന്നതിനോ അദ്ദേഹത്തിന് സാധിച്ചത്.
ഒഐസിസി ദേശീയ കമ്മറ്റി വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത് അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ബഹ്‌റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ, മുൻ കെ സി എ പ്രസിഡന്റ് സേവി മാത്തുണ്ണി, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം,കെ എം സി സി സെക്രട്ടറി ഫൈസൽ കണ്ടിത്താ ഴെ, ഒഐസിസി ജനറൽ സെക്രട്ടറി മനു മാത്യു, പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്ഷാധികാരി ജ്യോതി മേനോൻ, സാമൂഹ്യപ്രവർത്തകൻ ഇ വി രാജീവൻ, പ്രോഗ്രം കമ്മറ്റി കൺവീനർമാരായ നിസാർ കുന്നംകുളം, രജിത് മൊട്ടപ്പാറ ഒഐസിസി ജനറൽ സെക്രട്ടറി ജേക്കബ് തേക്ക്തോട്, വൈസ് പ്രസിഡന്റ്‌മാരായ അഡ്വ. ഷാജി സാമൂവൽ, നിസാം തൊടിയൂർ, സിൻസൺ പുലിക്കോട്ടിൽ,വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, ഒഐസിസി നേതാക്കളായ റംഷാദ് അയിലക്കാട്, അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, വില്യം ജോൺ, ബ്രയിറ്റ് രാജൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ സൈദ് എം എസ്, ജീസൺ ജോർജ്, പ്രദീപ് മേപ്പയൂർ, സുമേഷ് ആനേരി, സന്തോഷ് നായർ, പി ടി ജോസഫ്, സിജു പുന്നവേലി, സുരേഷ് പുണ്ടൂർ,ചന്ദ്രൻ വളയം, നെൽസൺ വർഗീസ്,ജോയ് ചുനക്കര, രഞ്ചൻ കേച്ചേരി, ബിജു മത്തായി, രഞ്ജിത്ത് പടിക്കൽ, ബൈജു ചെന്നിത്തല, നാസർ തൊടിയൂർ, ജോയ് എം ഡി, ശ്രീജിത്ത് പനായി, നിജിൽ രമേശ്, ഷാജി പൊഴിയൂർ, നൈസാo കാഞ്ഞിരപ്പള്ളി, സബാ രഞ്ജിത്ത്, സെഫി നിസാർ, ശോഭ സജി, അനിൽ കൊടുവള്ളി എന്നിവർ നേതൃത്വം നൽകി

