അനിയന്റെ മകനെ രക്ഷിച്ചതിന്റെ വൈരാഗ്യം; അയൽവാസി തീകൊളുത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു

  • Home-FINAL
  • Kerala
  • അനിയന്റെ മകനെ രക്ഷിച്ചതിന്റെ വൈരാഗ്യം; അയൽവാസി തീകൊളുത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു

അനിയന്റെ മകനെ രക്ഷിച്ചതിന്റെ വൈരാഗ്യം; അയൽവാസി തീകൊളുത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു


അയൽവാസി തീകൊളുത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു. 80 ശതമാനം പൊള്ളലേറ്റ വടുതല കാഞ്ഞിരത്തിങ്കൽ ക്രിസ്റ്റഫർ (ക്രിസ്റ്റി-52) ആണ് ചികിത്സയ്ക്കിടെ മരിച്ചത്. നെഞ്ചിനു താഴെയായുരുന്നു ക്രിസ്റ്റഫറിന് പൊള്ളലേറ്റത്. ക്രിസ്റ്റഫറിന്റെ ഭാര്യ മേരിക്ക് 15 ശതമാനം പൊള്ളലുണ്ട്. ഇവർ ചികിത്സയിലാണ്.ദമ്പതികളെ തീ കൊളുത്തിയശേഷം ആത്മഹത്യചെയ്ത അയൽവാസി വടുതല പൂവത്തിങ്കൽ വില്യം പാട്രിക് കൊറയയുടെ (52) മൃതദേഹം ചാത്യാത്ത് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. വില്യം പാട്രിക്കിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ കൊണ്ടുവന്ന വില്യം അത് . ജഗ്ഗിലേക്കു മാറ്റിയാണു ദമ്പതികളുടെ മേലേക്ക് ഒഴിച്ചത്. മ്പതികളെ വെള്ളിയാഴ്ച രാത്രിയോടെയാണു വില്യം ആക്രമിച്ചത്. കൊച്ചി ലൂർദ് ആശുപത്രിക്കു സമീപം ഗോൾഡൻ സ്ട്രീറ്റിലായിരുന്നു സംഭവം. ദമ്പതികൾ ചാത്യാത്ത് പള്ളിപ്പെരുന്നാളിൽ പങ്കെടുത്ത് സ്‌കൂട്ടറിൽ വരുമ്പോഴായിരുന്നു സംഭവം.

വില്യം പാട്രിക് കൊറയയ്ക്ക് ക്രിസ്റ്റഫറിനോട് ഉണ്ടായിരുന്നത് 15 വർഷത്തെ വ്യക്തി വൈരാഗ്യമെന്നാണു നാട്ടുകാർ പറയുന്നത്. 15 വർഷങ്ങൾക്കു മുൻപ് വില്യം വാക്കുതർക്കത്തെ തുടർന്ന് സഹോദരന്റെ മകനെ ചുറ്റികകൊണ്ടു തലയ്ക്കടിച്ച സംഭവമുണ്ടായി. ഈ സമയം അയൽവാസിയായ ക്രിസ്റ്റഫറാണു വില്യമിനെ ചവിട്ടി മാറ്റിയതെന്നാണു ബന്ധുക്കൾ പറയുന്നത്. അന്നുമുതൽ നിരന്തരമായി ക്രിസ്റ്റഫറിനെയും കടുംബത്തെയും ഇയാൾ ശല്യം ചെയ്യാറുണ്ടായിരുന്നു. മനുഷ്യവിസർജ്യങ്ങളും വളർത്തുമൃഗങ്ങളുടെ വിസർജ്യവും ക്രിസ്റ്റഫറിന്റെ വീട്ടുമുറ്റത്തേക്ക് വില്യം പതിവായി എറിഞ്ഞായിരുന്നു ശല്യപ്പെടുത്തിയത്.

Leave A Comment