ഷെയ്ഖ് നാസർ ബിൻ ഹമദ് യൂത്ത് സിറ്റി 2030 സന്ദർശിച്ചു

  • Home-FINAL
  • Business & Strategy
  • ഷെയ്ഖ് നാസർ ബിൻ ഹമദ് യൂത്ത് സിറ്റി 2030 സന്ദർശിച്ചു

ഷെയ്ഖ് നാസർ ബിൻ ഹമദ് യൂത്ത് സിറ്റി 2030 സന്ദർശിച്ചു


രാജാവിന്റെ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയായ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സെക്രട്ടറി ജനറൽ അയ്മെൻ ബിൻ തൗഫീഖ് അൽ മൊയ്‌ദ്, യുവജനകാര്യ മന്ത്രി റാവാൻ ബിൻത് നജീബ് തൗഫീഖി എന്നിവർക്കൊപ്പം യൂത്ത് സിറ്റി 2030 സന്ദർശിച്ചു.

യുവാക്കളെ ശാക്തീകരിക്കുന്നതിനും സമഗ്രമായ ദേശീയ വികസനത്തെ പിന്തുണയ്ക്കുന്നതിൽ അവരുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനുമുള്ള രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദർശനത്തിന്റെ വ്യക്തമായ രൂപമാണ് യൂത്ത് സിറ്റി 2030 എന്ന് സന്ദർശന വേളയിൽ ഷെയ്ഖ് നാസർ അറിയിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നേതൃത്വം നൽകുന്ന ഈ പദ്ധതിയിലൂടെ യുവാക്കളുടെ ഭാവിയെ കാര്യക്ഷമമായും ആത്മവിശ്വാസത്തോടെയും നയിച്ച് കഴിവുള്ളതും യോഗ്യതയുള്ളതുമായ ഒരു ദേശീയ തലമുറയെ തയ്യാറാക്കുക എന്നതാണ് ലക്ഷ്യമിടുന്നത് എന്നും ഷെയ്ക്ക് നാസർ വ്യക്തമാക്കി.

Leave A Comment