പോരാട്ടങ്ങളുടെയും തീച്ചൂളയിൽ ഉരുക്കിവാർത്ത ജീവിതമാണ് വി. എസ് എന്ന സമരസൂര്യന്റേത്. എന്നും ജനപക്ഷത്ത് നിന്ന നേതാവ്. ജനങ്ങൾക്ക് കൈതൊടാൻ പാകത്തിലുണ്ടായിരുന്ന മനുഷ്യൻ. 1923 ഒക്ടോബർ 20 ന് വെന്തലത്തറ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനനം. 1927 ൽഅമ്മ അക്കമ്മ വസൂരിമൂലം മരിച്ചു. 1934ൽ അച്ഛൻ ശങ്കരൻ മരിച്ചു. തുടർന്ന് ഏഴാം ക്ലാസിൽ പഠനം നിർത്തി. പരവൂരിലെ തുന്നൽക്കടയിൽ ജോലിക്ക് ചേർന്നു. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. 1940 മാർച്ച് ൽ 17- വയസ്സിൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. 1943ൽ കോഴിക്കോട്ട് ചേർന്ന കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തു.
1946: പുന്നപ്ര- വയലാർ സമര ഒരുക്കങ്ങളിൽ സജീവമായി. ഒളിവിൽ കഴിയവേ പൂഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു.1948ൽ ജയിൽ മോചിതനായി. കമ്യൂണിസ്റ്റ് പാർടി നിരോധിച്ചതിനാൽ 1952 വരെ ഒളിവിൽ കഴിഞ്ഞു. 1952ൽ കമ്യൂണിസ്റ്റ് പാർടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി. 1954ൽ പാർടി സംസ്ഥാന കമ്മിറ്റി അംഗമായി. 1956 ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. 1959ൽ കമ്യൂണിസ്റ്റ് പാർടി ദേശീയ കൗൺസിൽ അംഗം. 1962ൽ ഇന്ത്യ– ചൈന യുദ്ധകാലത്ത് ചൈന ചാരൻ എന്ന് മുദ്രകുത്തി ഒരു വർഷത്തോളം ജയിലിലടച്ചു. 1964ൽ ദേശീയ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരണത്തിൽ പങ്കാളിയായി. തുടർന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം. 1967 ജൂൺ 18 ന് കെ വസുമതിയെ വിവാഹം കഴിച്ചു. 1980- 1991: മൂന്നുതവണ പാർടി സംസ്ഥാന സെക്രട്ടറി. 1986ൽ പാർടി പൊളിറ്റ് ബ്യൂറോ അംഗമായി. 1996 ജൂൺ- 2005 ജൂലൈ: ദേശാഭിമാനി ചീഫ് എഡിറ്ററായി.
1998-2001 വരെ എൽഡിഎഫ് കൺവീനറായി.
1965 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽനിന്ന് മത്സരിച്ചു പരാജയപ്പെട്ടു. 1967ലും 1970ലും ജയിച്ചു. 1977ൽ പരാജയപ്പെട്ടു. 1991ൽ മാരാരിക്കുളത്തുനിന്ന് ജയിച്ച് 92ൽ പ്രതിപക്ഷ നേതാവ്. 1996ൽ ഇവിടെ പരാജയപ്പെട്ടു. 2001 മുതൽ 2016 വരെ നാല് തവണ മലമ്പുഴ മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1992-1996, 2001- 2006, 2011- 2016 കാലഘട്ടത്തിൽ പ്രതിപക്ഷ നേതാവ്. 2006- 2011 കേരള മുഖ്യമന്ത്രി 2016 ആഗസ്ത് 3- 2021 ജനുവരി 30: സംസ്ഥാന ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ.

