വി. എസ് അച്യുതാനന്ദൻ്റെ വേർപാടിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ അനുശോചനം

  • Home-FINAL
  • Business & Strategy
  • വി. എസ് അച്യുതാനന്ദൻ്റെ വേർപാടിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ അനുശോചനം

വി. എസ് അച്യുതാനന്ദൻ്റെ വേർപാടിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ അനുശോചനം


ആകസ്മികമെങ്കിലും, വളരെ നൊമ്പരത്തോട്കൂടിയാണ് സ: വി.എസിന്റെ ദേഹവിയോഗത്തെ നോക്കിക്കാണുന്നത്.പുന്നപ്ര വയലാർ മുതൽ നിരവധി സമര സപര്യകളുടെ അമരക്കാരൻ, ആയിരം ഓർമ്മകൾ ജന മനസ്സുകളിൽ അവശേഷിപ്പിച്ച്, അനേകം ജീവിതങ്ങൾക്ക് പ്രചോദനമാകുന്ന പതിറ്റാണ്ടുകളുടെ തിളക്കമാർന്ന വ്യക്തിത്വമാണ് മൺമറഞ്ഞത്. എസ് എൻ സി എസിന്റെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തം ഉള്ള ചടങ്ങായി വി. എസിന്റെ ബഹ്റൈൻ സന്ദർശനം ജനശ്രദ്ധ നേടിയത് ഇന്നും ഓർക്കുന്നു.ധീരമായ നിലപാടുകളിലൂടെയും, സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള നിരന്തരമായ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം എന്നും നമുക്ക് പ്രചോദനമായിരുന്നു.കാലയവനികക്കുള്ളിൽ മറഞ്ഞ സഖാവ് വി. എസ് അച്യുതാനന്ദൻ്റെ വേർപാടിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

ജന. സെക്രട്ടറി
ശ്രീകാന്ത് എം. എസ്സ്

ചെയർമാൻ
ഡി. കൃഷ്ണകുമാർ

Leave A Comment