ഒരു നൂറ്റാണ്ടുകാലത്തെ സമരാനുഭവങ്ങളുടെ പ്രതീകമാണ് വി എസ് ;ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്

  • Home-FINAL
  • Business & Strategy
  • ഒരു നൂറ്റാണ്ടുകാലത്തെ സമരാനുഭവങ്ങളുടെ പ്രതീകമാണ് വി എസ് ;ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്

ഒരു നൂറ്റാണ്ടുകാലത്തെ സമരാനുഭവങ്ങളുടെ പ്രതീകമാണ് വി എസ് ;ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്


ഒരു നൂറ്റാണ്ടുകാലത്തെ സമരാനുഭവങ്ങളുടെ പ്രതീകമാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ എന്ന് ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് അനുശോചിച്ചു.നമ്മുടെ മനസിൽ എപ്പോഴുമുണ്ടാകും അദ്ദേഹം എന്നും കൂട്ടിച്ചേർത്തു. ധീരമായ നിലപാടുകളിലൂടെയും, സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള നിരന്തരമായ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം എന്നും നമുക്ക് പ്രചോദനമായിരുന്നു. കേരളത്തിൻ്റെ വികസനത്തിലും സാമൂഹിക പുരോഗതിയിലും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.

വി.എസ്. അച്യുതാനന്ദൻ്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് അറിയിച്ചു.

Leave A Comment