വി എസ്. ജനകീയ സമരമുഖ ങ്ങളിലൂടെ വളർന്ന് വന്ന നേതാവ് -രാജു കല്ലുംപുറം.

  • Home-FINAL
  • Business & Strategy
  • വി എസ്. ജനകീയ സമരമുഖ ങ്ങളിലൂടെ വളർന്ന് വന്ന നേതാവ് -രാജു കല്ലുംപുറം.

വി എസ്. ജനകീയ സമരമുഖ ങ്ങളിലൂടെ വളർന്ന് വന്ന നേതാവ് -രാജു കല്ലുംപുറം.


സി പി എം ന്റെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിക്കുകയും, അനേക വർഷം പാർട്ടിയുടെ പോളിറ്റ് ബ്യുറോ മെമ്പർ, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലും, സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിലും പ്രവർത്തിച്ച വി എസ് അച്യുതാനന്ദന്റെ വിയോഗം കേരളത്തിലെ സി പി എം നും, ഇടതുപക്ഷ പ്രസ്ഥാങ്ങൾക്കും തീരാ നഷ്ടമാണെന്ന് ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം അനുസ്മരിച്ചു.
അഴിമതിക്ക് എതിരെ ശക്തമായ നിലപാട് എടുത്ത വി എസ് ന് വേണ്ട പ്രോത്സാഹനം പാർട്ടി നൽകിയില്ല എങ്കിലും കേരളത്തിലെ ജനങ്ങളുടെ പിന്തുണ നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നവമാധ്യമങ്ങൾക്ക് പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ പത്രമാധ്യമങ്ങളെകൊണ്ട് തന്റെ നിലപാടുകളെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വി എസ് ന്റെ വിയോഗം അദ്ദേഹത്തെ സ്നേഹിക്കുന്ന ആളുകൾക്ക് തീരാനഷ്ടമെന്നും രാജു കല്ലുംപുറം അനുസ്മരിച്ചു.

Leave A Comment