മനുഷ്യമനസുകളിലെ യാർത്ഥ കമ്മ്യൂണിസ്റ്റ്കാരൻ;എൻ.ആർ.ഐ. കൗൺസിലിന്റെ അനുശോചനം

  • Home-FINAL
  • Business & Strategy
  • മനുഷ്യമനസുകളിലെ യാർത്ഥ കമ്മ്യൂണിസ്റ്റ്കാരൻ;എൻ.ആർ.ഐ. കൗൺസിലിന്റെ അനുശോചനം

മനുഷ്യമനസുകളിലെ യാർത്ഥ കമ്മ്യൂണിസ്റ്റ്കാരൻ;എൻ.ആർ.ഐ. കൗൺസിലിന്റെ അനുശോചനം


കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്ത:സത്ത ഉൾക്കൊണ്ട് സൂര്യ തേജസ്സായി മിന്നിത്തിളങ്ങിയ രാഷ്ട്രീയ നേതാവാണ് വി.എസ് അച്യുതാനന്ദൻ എന്ന ധീരനായ കർമ്മയോഗിയെന്നു എൻ.ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ സെൻട്രൽ എക്സിക്യൂട്ടിവ് ഫോറത്തിന്റെ അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി. മനുഷ്യനു വേണ്ടി കമ്യൂണിസ്റ്റ്കാരനായി മണ്ണിനും തൊഴിലാളി വർഗ്ഗത്തിന്റെ മോചനത്തിനും വേണ്ടി യത്നിച്ച വിഎസ്സെന്ന സമര പോരാളി സി.പി.എമ്മിന്റെ സ്ഥാപകൻ കൂടിയാണ്. 32 സ്ഥാപകരിൽ ഏറ്റവും ഒടുവിലത്തെ കണ്ണിയാണു വി.എസ്.ന്റെ മരണത്തോട് നഷ്ടപ്പെട്ടത്. സി.പി.എമ്മിന്റെ ആവിർഭാവ പോരാളികളെല്ലാം ഓർമ്മയിലായി.


നഷ്ടപ്പെട്ടതിനെക്കുറിച്ചു ചിന്തിക്കാതെ നഷ്ടം എങ്ങനെ പരിഹരിക്കാമെന്നതാണു ഒരു ജനാധിപത്യ ഭരണകർത്താവിന്റെ ബാദ്ധ്യതയെന്നും അവ പൂർണ്ണമായി പാലിച്ച മുഖ്യമന്ത്രിയായിരുന്നു വി എസ്സ് എന്നു പ്രമേയം ചൂണ്ടിക്കാട്ടി. താഴെത്തട്ടിലും ഇടത്തരക്കാരുമായ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളോട് നിതാന്തമായ ജാഗ്രത പുലർത്തിയ നേതാവായിരുന്നു വി.എസ് എന്നു ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് പറഞ്ഞു. പദവികൾ ഉണ്ടായാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ മനസും ചിന്തകളും പാർശ്വവൽക്കരിക്കപ്പെടേണ്ട സമൂഹത്തിന്റെ നന്മകൾക്കായിരുന്നുവെന്നുo കാൽ നൂറ്റാണ്ടോളമുള്ള വ്യക്തിബന്ധം എന്നെ ബോദ്ധ്യപ്പെടുത്തിയെന്നും അഹമ്മദ് ഓർമിപ്പിച്ചു.കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികളുടെ ഇന്നു കാണുന്ന വളർച്ചയ്ക്ക് പ്രേരകൻ വി.എസ്സാണ് . ആയിരങ്ങളുടെ പട്ടിണിമാറ്റുന്ന പെൻഷൻ പദ്ധതി അതിന് ഉദാഹരണമാണെന്നും ഡോ. എസ്. അഹമ്മദ് ഓർമ്മിപ്പിച്ചു.ലക്ഷങ്ങളായ മനുഷ്യമനസുകളിൽ ചുവന്ന വിപ്ലവ സൂര്യനായി പ്രകാശം പരത്തിയ ജന നായകൻ ജനാധിപത്യ ശ്രീകോവിലിൽ കെടാവിളക്കായി മിന്നിതിളങ്ങും.

Leave A Comment