പിറന്നമണ്ണിൽ അവസാനമായെത്തി അന്ത്യാഭിവാദ്യങ്ങളുമായി പ്രിയനാട്

  • Home-FINAL
  • Kerala
  • പിറന്നമണ്ണിൽ അവസാനമായെത്തി അന്ത്യാഭിവാദ്യങ്ങളുമായി പ്രിയനാട്

പിറന്നമണ്ണിൽ അവസാനമായെത്തി അന്ത്യാഭിവാദ്യങ്ങളുമായി പ്രിയനാട്


പിറന്നനാട്ടിൽ പ്രിയസഖാവിന് അന്ത്യയാത്ര. പോരാട്ടജീവിതത്തിന്റെ തന്നെ ഭാഗമായ ജില്ലയുടെ വിവിധ വഴികളിലൂടെ വി.എസ്സ് കടന്നു പോകുമ്പോൾ പതിനായിരങ്ങളാണ് അന്ത്യാഭിവാദ്യങ്ങളുമായി കാത്തു നിന്നത്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽനിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. 17 മണിക്കൂറിൽ 104 കിലോമീറ്റർ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിലെത്തിയത്. ആയിരക്കണക്കിന് ആളുകളാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ വഴിയരികിൽ കാത്തുനിൽക്കുന്നത്. മഴയെ പോലും അവഗണിച്ചാണ് ആളുകൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ആൾത്തിരക്കു മൂലം വിലാപയാത്ര നേരത്തെ തീരുമാനിച്ചതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്.

 

Leave A Comment