ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്ക്കൂൾ സ്ഥാപകരിൽ മുഖ്യനും ദീർഘകാലം പ്രസിഡൻ്റുമായിരുന്ന മുതിർന്ന ഖത്തർ പ്രവാസിയും സാമൂഹ്യസേവകനും വ്യവസായിയുമായിരുന്ന പി.പി. ഹൈദർ ഹാജിക്ക് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൻ്റെ ദുഖമായിമാറി.ഖത്തറിലെ പ്രശസ്തമായ എം. ഇ. എസ് ഇന്ത്യൻ സ്കൂളിൻ്റെ മുതിർന്ന വൈസ് പ്രസിഡൻ്റ് ഡോ കെ.പി നെജീബിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡ്യ ,നോർക്ക റൂട്ട്സ് ചെയർമാൻ സി. ബി. റപ്പായി,ഐ സി സി പ്രസിഡൻ്റ് മണികണ്ഡൻ,ഐസിബിഎഫ് വൈസ്പ്രസിഡൻ്റ് ദീപക് ഷെട്ടി. ഇൻകാസ് പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ.യൂണിറ്റി കോഡിനേറ്റർ ഖലീൽ,കെ.എം.സി.സി ഭാരവാഹി സാം ബഷീർ,ഗോവൻ കമ്യൂണിറ്റിയുടെ മുതിർന്ന ഇന്ത്യൻ കമ്യൂണിറ്റി ഭാരവാഹി ഹരീഷ് കാഞ്ചാണി,സി ഐ സി ഭാരവാഹി കാസിം,ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റ് ബഷീർ അമ്പലായി എന്നിവർ പ്രസംഗിച്ചു.

ഹൈദർ ഹാജിയുടെ മകൻ പി.പി.അൻവർ മറുപടി പ്രസംഗം നടത്തി.വിവിധ കൂട്ടായ്മ ഭാരവാഹികൾ ഖത്തർ സ്വദേശികളും വിദേശികളുമായ നിരവധിപേർ അനുശോചന യോഗത്തിലും, എം.ഇ.എസ് സ്ക്കൂൾ ഭാരവാഹിയും ഹൈദർ ഹാജിയുടെ മകനുമായ പി.പി. ഫൈസൽ ഹൈദർ ഒരുക്കിയ മജ്ലിസിൽ അനുശോചനം അർപ്പിക്കാനും എത്തിചേർന്നിരുന്നു.ഖബറടക്കത്തിലും ഖത്തറിലെ എല്ലാ മേഖലയിലുമുള്ള ജനവിഭാഗങ്ങൾ എത്തിയിരുന്നു.
അനുശോചന ചടങ്ങിന് എം.ഇ.എസ് സ്ക്കൂൾ ഭാരവാഹികളായ അഹമ്മദ് ഹിഷാം,ഖാസിഫ് ജലീൽ,ഫിറോസ് അബ്ദുൽ ഫത്താഹ്,ഫൈസൽ പനങ്ങായി,സൈഫുട്ടി (അശറഫ്)
ഖലീൽ എന്നിവർ നേതൃത്വം നൽകി.

